ചിരി ഓർമ: സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, രാവിലെ ടൗൺഹാളിൽ പൊതുദർശനം

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ഹാ​സ്യ​സാ​മ്രാ​ട്ട് സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും. വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. രാ​വി​ലെ പ​റ​വൂ​ർ ടൗ​ൺ ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് 12 ഓ​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വും.

ന്യൂ​മോ​ണി​യ ബാ​ധി​ച്ച് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 10.43നാ​യി​രു​ന്നു അ​ന്ത്യം. 56 വ​യ​സാ​യി​രു​ന്നു.

1969 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഗം​ഗാ​ധ​ര​ൻ-​കൗ​സ​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് ക​ലാ​രം​ഗ​ത്ത് എ​ത്തി​യ​ത്. വ​ട​ക്ക​ൻ പ​റ​വൂ​ർ ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

Related posts

Leave a Comment