ത​നി​ക്ക് ഓ​ഫ​ർ ത​ന്ന പ​ല വേ​ഷ​ങ്ങ​ളും പി​ന്നീ​ടു ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു; സിനിമാ നഷ്ടപ്പെടാനുള്ള കാരണം പറഞ്ഞ് ഭൂമിക

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഭൂ​മി​ക ചൗ​ള. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, ഭോ​ജ്‌​പു​രി, മ​ല​യാ​ളം തു​ട​ങ്ങി എ​ല്ലാ ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട് ന​ടി. ബോ​ളി​വു​ഡി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഭൂ​മി​ക തി​ള​ങ്ങി​യി​രു​ന്നു.

ത​നി​ക്ക് ഓ​ഫ​ർ ത​ന്ന പ​ല വേ​ഷ​ങ്ങ​ളും പി​ന്നീ​ടു ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു എ​ന്നു വെ​ളിപ്പെ​ടു​ത്തി​യി​രിക്കു​ക​യാ​ണ് ഭൂ​മി​ക. അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ജ​ബ് വീ ​മെ​റ്റി​ൽ ത​ന്നെ കാ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് ത​നി​ക്ക് ആ ​അ​വ​സ​രം ന​ഷ്ട​മാ​യെ​ന്നും ഭൂ​മി​ക വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ദീ​പി​ക പ​ദു​കോ​ൺ, പ്രി​യ​ങ്ക ചോ​പ്ര, ര​ൺ​വീ​ർ സി​ംഗ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ഹി​റ്റ് ചി​ത്ര​മാ​യ ബ​ജ്റാ​വു മ​സ്താ​നി​യി​ലും ത​ന്നെ ആ​ദ്യം കാ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ന്ന് ഭൂ​മി​ക പറയുന്നു. 2015 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഈ ചിത്രം ഗം​ഭീ​ര ഹി​റ്റാ​യി മാ​റി​യി​രു​ന്നു.

ഈ ​സി​നി​മ​യി​ൽ ഒ​രു വേ​ഷം ആ​ദ്യം ത​നി​ക്കാ​ണ് ല​ഭി​ച്ചി​രു​ന്ന​ത് എ​ന്നാ​ണ് ഭൂ​മി​ക പ​റ​യു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള സ്‌​ക്രീ​ൻ ടെ​സ്റ്റ് വ​രെ ന​ട​ത്തി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് ത​നി​ക്ക് ആ ​വേ​ഷം ല​ഭി​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ കു​റ​ച്ചു നാ​ളു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ മാ​റി മ​റി​ഞ്ഞു. തേ​രേ നാം ​എ​ന്ന ചി​ത്ര​ത്തി​ൽ ശേ​ഷ​മാ​യി​രു​ന്നു എ​ന്‍റെ സ്‌​ക്രീ​ൻ ടെ​സ്റ്റ് ന​ട​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​യി​ൽ അ​ന്ന് ഒ​രു ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യി​രു​ന്നു.

അ​ന്നൊ​രു സി​ൽ​ക്ക് സാ​രി​യാ​യി​രു​ന്നു ഞാ​ൻ ധ​രി​ച്ചി​രു​ന്ന​ത്. ആ ​ഫോ​ട്ടോ ഷൂ​ട്ടി​നി​ട​യി​ൽ എ​ന്‍റെ സാ​രി​ക്ക് തീ​പി​ടി​ച്ചു. ഷൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍റെ കൈ​യി​ൽ അ​വ​ർ ഒ​രു ചി​രാ​ത് ന​ൽ​കി​യി​രു​ന്നു.

അ​ത് മ​റി​ഞ്ഞ് എ​ന്‍റെ സാ​രി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​തി​ലെ എ​ണ്ണ​യും തി​രി​യു​മൊ​ക്കെ ദേ​ഹ​ത്തേ​ക്ക് വീ​ണു. പി​ന്നീ​ട് ആ ​സി​നി​മ​യി​ലേ​ക്കും വി​ളി​ച്ചി​ല്ലെന്നു ഭൂ​മി​ക പ​റ​ഞ്ഞു.

അ​തു​പോ​ലെ ഹി​റ്റാ​യ മു​ന്ന ഭാ​യ് എം​ബി​ബി​എ​സ് എ​ന്ന ചി​ത്ര​ത്തി​ലും ത​ന്നെ തേ​ടി ഒ​രു വേ​ഷ​മെ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​തും ന​ട​ന്നില്ല. നേ​ര​ത്തെ ഒ​ര​ഭി​മു​ഖ​ത്തി​ലും ബോ​ളി​വു​ഡി​ൽ നി​ന്ന് ത​നി​ക്ക് ന​ല്ല വേ​ഷ​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​യെ​ന്ന് ഭൂ​മി​ക പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​നി​ക്ക് ന​ല്ലൊ​രു പി​ആ​റോ മ​റ്റോ ഇ​ല്ലാ​ത്ത​തുകൊ​ണ്ടാ​കാം അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ഭൂമിക പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment