രസികൻ സിനിമയിലൂടെ ശ്രദ്ധേയനായ ബാലതാരം ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിലീപ് നായകനായ രസികനിൽ ഹരിയുടെ അഭിനയം ഒരുപാട് കൈയടികൾ നേടിയിരുന്നു. ഇരുവരും തമ്മിലുളള കോംബോ വളരെ രസകരമായിരുന്നു.
രസികൻ സിനിമയിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന് ദിലീപ് പറയുമ്പോൾ ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന് പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്.
രസികന്‍, മാടമ്പി, അണ്ണന് തമ്പി തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന ഹരി വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
നാടക-സിനിമ നടന് പയ്യന്നൂര്‍ മുരളിയുടേയും പ്രസന്നയുടേയും മകനാണ്. നാലര വയസുള്ളപ്പോള്‍ സീരിയലിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറുന്നത്. രസികനാണ് ആദ്യ ചിത്രം. പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
