പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; റെ​യി​ൽ​വേ​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ; റെ​ഡി ടു ​ഈ​റ്റ് ഭ​ക്ഷ​ണ​ശേ​ഖ​രം ക​രു​താ​ൻ നി​ർ​ദേ​ശം

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ൽ.എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ട്രെ​യി​നു​ക​ളി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ത​ര​ണം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ റെ​യി​ൽ​വേ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു. ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് തു​ക റീ​ഫ​ണ്ട് ചെ​യ്യു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ബ​ദ​ൽ ന​ട​പ​ടി​ക​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​നും (ഐ​ആ​ർ​സി​റ്റി​സി) രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​ത്തി​ന് പ​ക​രം മൈ​ക്രോ​വേ​വ് ഓ​വ​നു​ക​ൾ, ഇ​ല​ക്‌​ട്രി​ക് ഇ​ൻ​ഡ​ക്ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്ക് മാ​റാ​ൻ ഇ​തി​ന​കം കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഫു​ഡ് പ്ലാ​സ​ക​ൾ, ജ​ൻ ആ​ഹാ​ർ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​മാ​റ്റം ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ അ​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ “റെ​ഡി ടു ​ഈ​റ്റ്’ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം ക​രു​തി​വ​യ്ക്കാ​ൻ ലൈ​സ​ൻ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന ഐ​ആ​ർ​സി​റ്റി​സി​യു​ടെ ബേ​സ് കി​ച്ച​ണു​ക​ളെ എ​ൽ​പി​ജി ക്ഷാ​മം കാ​ര്യ​മാ​യി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. നി​ല​വി​ൽ ട്രെ​യി​നു​ക​ളി​ലെ പാ​ൻ​ട്രി കാ​റു​ക​ളി​ൽ പാ​ച​കം കു​റ​വാ​ണെ​ങ്കി​ലും പു​റ​ത്തു​നി​ന്ന് എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ൽ ത​ട​സം നേ​രി​ടു​ന്നു​ണ്ട്.

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി​യി​ൽ ലോ​ജി​സ്റ്റി​ക് ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. എ​ന്നാ​ൽ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 100 ശ​ത​മാ​നം വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം നേ​രി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​ന​കം ത​ന്നെ അ​വ​ശ്യ​വ​സ്തു നി​യ​മം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും ട്രെ​യി​നു​ക​ളി​ലും സ്റ്റേ​ഷ​നു​ക​ളി​ലും പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന് പ​ക​രം വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി​രി​ക്കാം റെ​യി​ൽ​വേ മു​ൻ​ഗ​ണ​ന ന​ൽ​കു​ക.ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ള്ളി​ലെ റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് തു​ക യാ​ത്ര​ക്കാ​ർ​ക്ക് തി​രി​കെ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ലെ ത​ട​സ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ബ​ദ​ൽ പാ​ച​ക രീ​തി​ക​ൾ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് തു​ട​രാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment