ഹ​ജ്ജ് വി​ളം​ബ​രം ചെ​യ്യു​ന്ന​ത് മാ​ന​വ സാഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശമെന്ന് കെ. ​ജ​ലാ​ലു​ദീ​ൻ മൗ​ല​വി

കാ​യം​കു​ളം :മാ​ന​വ​സ​ാഹോ​ദ​ര്യ​ത്തി​ന്‍റെയും ത്യാ​ഗ​ത്തി​ന്‍റെയും ​സ​ന്ദേ​ശ​മാ​ണ് ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ന​ത്തി​ലൂ​ടെ വി​ളം​ബ​രം ചെ​യ്യു​ന്ന​തെ​ന്ന് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജ​ലാ​ലു​ദീ​ൻ മൗ​ല​വി.​ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ൻ​റ​ർ കാ​യം​കു​ളം പു​ത്ത​ൻ​ക​ണ്ട​ത്ത് സം​ഘ​ടി​പ്പി​ച്ച ഹ​ജ​ജ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

പൂ​ക്കു​ഞ്ഞ് കോ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഷ​ഹീ​ദാ​ർ മ​സ്ജി​ദ് ഇ​മാം യു.​താ​ജു​ദീ​ൻ ബാ​ഖ​വി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. കെ ​എം വൈ ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​നൗ​ഷാ​ദ്മാ​ങ്കാം​കു​ഴി,നാ​സ​റു​ദീ​ൻ മ​ന്നാ​നി,കാ​യം​കു​ളം മു​സ്ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ഇ .​അ​ബ്ദു​ൽ സ​മീ​ർ,പ്രൊ​ഫ സ്വാ​ലി​ഹ്,എ​സ് കെ ​ന​സീ​ർ,സ​മീ​ർ, ഇ ​എം റ​ഷീ​ദ് കൂ​ട്ടേ​ത്ത്,മ​ഹ​മൂ​ദ് മു​സ്ലി​യാ​ർ തുടങ്ങിയവർ പങ്കെടുത്തു.

Related posts