പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം ! തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

മലയാളികള്‍ക്ക് ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടി അഹാനയുള്‍പ്പെടെയുള്ള കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും കലാരംഗത്ത് സജീവമാണ്.

ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കേട്ട ചോദ്യത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും.

ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന്‍ പറയുന്നു.

Related posts

Leave a Comment