സാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…

ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്.

സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‌നേഹ അറിയിക്കുന്നു.

ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്‌നേഹ പറയുന്നു.

ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.

Related posts

Leave a Comment