കു​ട്ടി​ക​ൾ വ​ഴി​യി​ൽ വാ​ഹ​ന​ത്തി​നാ​യി അ​ല​യു​ന്ന സ​ന്ദ​ർ​ഭം ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ക്കൂ​ടാ; സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണം; വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‍​യു ആ​ഹ്വാ​നം ചെ​യ്ത വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പു​രോ​ഗ​മി​ക്ക​വേ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യ സ്‌​കൂ​ളു​ക​ൾ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

കെ​എ​സ്‌​യു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി​യ​ട​ക്കം പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ഒ​രു​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ൽ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി സ്‌​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കാ​ൻ പോ​ലീ​സി​ന് പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യം കൂ​ടി ഉ​ണ്ടാ​വ​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കു​ട്ടി​ക​ൾ വ​ഴി​യി​ൽ വാ​ഹ​ന​ത്തി​നാ​യി അ​ല​യു​ന്ന സ​ന്ദ​ർ​ഭം ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ക്കൂ​ടാ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യ സ്‌​കൂ​ളു​ക​ൾ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 
 

Related posts

Leave a Comment