രാത്രിയില്‍ ‘കാപ്പി’ കുടിക്കാന്‍ വരണമെന്ന് ആ സ്ത്രീ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രവി കിഷന്‍…

സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളവര്‍ നിരവധിയാണ്.

ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടനും എംപിയുമായ രവി കിഷന്റെ തുറന്നു പറച്ചിലാണ്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്ത്രീ തന്നെ മോശം രീതിയില്‍ സമീപിച്ചു എന്നാണ് രവി കിഷന്‍ വെളിപ്പെടുത്തിയത്.

പ്രമുഖ ടെലിവിഷന്‍ ഷോയ ആയ ‘ആപ്കി അദാല’ത്തിലായിരുന്നു രവി കിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

രാത്രി അവര്‍ തന്നെ കാപ്പി കുടിക്കാന്‍ വിളിച്ചെന്നും കാര്യം മനസിലായപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമാണ് രവി കിഷന്‍ പറയുന്നത്.

രവികിഷന്റെ വാക്കുകള്‍ ഇങ്ങനെ…അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാന്‍ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്.

സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാന്‍ തള്ളിക്കളയും ചെയ്തു. രവി കിഷന്‍ പറഞ്ഞു.

സ്വന്തം ജോലിയെ സത്യസന്ധതയോടെ സമീപിക്കണം എന്നാണ് എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചിരുന്നത്. എന്തായാലും എനിക്ക് ഒരു കുറുക്കു വഴി വേണ്ടായിരുന്നു.

ഞാന്‍ പ്രതിഭയുള്ളയാളാണ് എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും രവി കിഷന്‍ പറഞ്ഞു. എന്തായാലും അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയാവുകയാണ്.

ഭോജ്പൂരി സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് രവി കിഷന്‍. നിരവധി ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

‘ആര്‍മി’, ‘ഹേരാ ഫേരി’, ‘തേരാ നാം, ലക്ക്’, ‘ഏജന്റ് വിനോദ്’ തുടങ്ങിയവയാണ് രവി കിഷന്റെ പ്രധാന ചിത്രങ്ങള്‍. ‘കാക്കി : ദ ബിഹാര്‍ ചാപ്റ്റര്‍ട എന്ന വെബ്‌സീരിസിലും വേഷമിട്ടു. രവി കിഷന്‍ ഗൊരഖ്പുരില്‍ നിന്നുള്ള എംപിയുമാണ്.

Related posts

Leave a Comment