കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…

മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്.

നടി വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്.

അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

അപകടം നടന്നത് ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു.

കാര്‍ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു.

കല്ലില്‍ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു.

ഇരുവരുടെയും ജീവന് തുണയായത് കാറിലെ എയര്‍ ബാഗുകളാണ്. കാറിന്റെ ഡോര്‍ തുറന്ന് പുറത്തു കടന്ന യുവതികള്‍ കാട്ടിലൂടെ നടന്ന് റോഡിലെത്തുകയായിരുന്നു.

അപകടത്തിന്റെ ഞെട്ടലിലായിരുന്ന നടിയും സുഹൃത്തും പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇവരുടെ വാഹനത്തില്‍ കയറി നടിയും കൂട്ടുകാരിയും മലക്കപ്പാറ വനം വകുപ്പ് ഓഫിസില്‍ എത്തി സഹായം തേടുകയായിരുന്നു.

ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഇരുവരും ചാലക്കുടിയിലേക്കു പോവുകയും ചെയ്തു.

Related posts

Leave a Comment