പള്‍സര്‍ സുനിയുടെ കാമുകി നടി മൈഥിലിയുടെ അടുത്ത കൂട്ടുകാരി, നടി ആക്രമിക്കപ്പെട്ടശേഷം സിനിമയില്‍ നിന്ന് അപ്രത്യക്ഷയായ മൈഥിലിക്ക് കുരുക്കുവീഴുമെന്ന വാദത്തിന് കാരണം ഇതൊക്കെ

2പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി എന്ന പെണ്‍കുട്ടി മലയാള സിനിമയില്‍ അരങ്ങേറുന്നത്. മികച്ച കഴിവുകളുള്ള നടിയെന്ന് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചെങ്കിലും വിവാദക്കോളങ്ങളിലായിരുന്നു മൈഥിലിയെ പിന്നീട് സ്ഥിരമായി കണ്ടത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലും മൈഥിലിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുകയാണ്. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയത് ഈ താരം മുഖേനയാണെന്ന രീതിയിലാണ് സംഭവങ്ങള്‍ പുരോഗമിക്കുന്നത്. സുനിയുടെ കാമുകിയും മൈഥിലിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടെന്നും ഈ ബന്ധമാണ് സുനിയെ ദൗത്യം ഏല്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. പള്‍സറിന്റെ കാമുകി  ലക്ഷ്മി നായരുമായി മൈഥിലി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം തമ്മനത്തെ നടിയുടെ വീട്ടിലെത്തിയ പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നതായി സൂചനയുണ്ട്.

സുനിയുടെ കാമുകിയായ ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ ആര്‍ട്ടിസ്റ്റാണ് എന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണ് ഉള്ളതെന്നും നിരന്തരമായി അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പോലീസിന് മൊഴി നല്‍കി. ലക്ഷ്മി നായരുമായി നിരന്തരം ബന്ധപ്പെട്ട ആറുപേരെ ഇതിനകം തന്നെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് നടി മൈഥിലി വ്യക്തമാക്കി. ഒരു ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സത്രീയെ ശാരീരികമായി പീഡിപ്പിക്കുന്ന പോലെ തന്നെയാണ് അപവാദ പ്രചാരണവും. ഓരോ ദിവസവും ഇതിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും മൈഥിലി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനത്ത് ഒരു നടിയുടെ ഫഌറ്റില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും നടിയെ ചോദ്യം ചെയ്‌തെന്നും ഉള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഈ നടി മൈഥിലിയാണെന്ന് ചില ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
3
നടിയെ ആക്രമിച്ചതിന് പിന്നിലെ ക്വട്ടേഷന്‍ വന്നത് ഒരു യുവനടി വഴിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ചില കണ്ണികളിലൂടെ കൈമാറി ഈ നടി വഴിയാണ് പ്രമുഖ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് എത്തിയെന്നാണ് ഇവര്‍ക്ക് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്ത നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ ശേഷിക്കുന്ന ഭാഗം മലയാള സിനിമയിലെ ഈ യുവനടിയുടെ പക്കലുണ്ടെന്നും ഇവര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ നടിയുടെ പേര് സംബന്ധിച്ച് ഇതുവരെ ഒരു സൂചനപോലും പോലീസ് പുറത്തുവിട്ടിരുന്നില്ല. ആദ്യമായിട്ടല്ല മൈഥിലി വിവാദത്തില്‍ പെടുന്നത്. നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലും ലഹരിമരുന്ന് കേസിലും ഇവരുടെ പേര് ചര്‍ച്ചയായിരുന്നു.

Related posts