പണ്ടൊക്കെ എല്ലാവരെയും വിശ്വസിക്കുന്ന ഒരു മീനയുണ്ടായിരുന്നു എന്നാല്‍ ഇന്ന് അങ്ങനെയല്ല ! തുറന്നു പറച്ചിലുമായി നടി മീന…

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച നടിയാണ് മീന.

മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്.

മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ ഭാഗ്യജോഡിയാണ് മീന. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും നായികാ നായകന്‍മാരായി എത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുകയാണ് നടി.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താന്‍ എന്നാണ് മീന പറയുന്നത്.

മുന്‍പ് അങ്ങനെ ആയിരുന്നെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞത് ഇങ്ങനെ…ഇപ്പോള്‍, കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാന്‍.

പണ്ടൊക്കെ എല്ലാവരെയും സുഹൃത്തായും, വെല്‍വിഷറായും കാണുന്ന ഒരു മീന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. റാണിയുമായി അങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയില്ല.

കുറെ കാര്യങ്ങളില്‍ ആ കഥാപാത്രം പാവമാണെന്നും നടി പറഞ്ഞു. വളരെ ഇന്നസെന്റായ കഥാപാത്രമാണ് റാണി. ഞാനും കുറെയൊക്കെ അങ്ങനെ തന്നെയാണ്. കാര്യങ്ങള്‍ ആലോചിക്കുന്നതിലും പറയുന്നതിലുമൊക്കെ ചിലപ്പോഴൊക്കെ റാണിയപ്പോലെയാണ്.

റാണിയെപ്പോലെ തന്നെ കുസൃതിയും ഊര്‍ജ്ജസ്വലതയും തന്നിലും ഉണ്ട്. എന്നാല്‍ റാണിയുമായി എന്റെ സ്വഭാവത്തിന് സാമ്യമുണ്ടെന്ന് പറയാന്‍ പറ്റില്ല.

ദൃശ്യം 2വില്‍ എത്തിയപ്പോള്‍ റാണി സീരിയസ് ആയെന്ന് പറയാനാവില്ല. അത് കഥാപാത്രത്തിന് കൊടുത്ത മാറ്റമാണെന്നും മീന പറഞ്ഞു.

Related posts

Leave a Comment