കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ നടി മന്യ ! നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇടതുകാല്‍ ചലനമറ്റ നിലയില്‍; താരത്തിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് ആരാധകര്‍…

ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന മന്യയ്ക്ക് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥയാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്.

നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മന്യ പിന്നീട് സിനിമജീവിതം ഉപേക്ഷിക്കുകയായിരുന്നു.

വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ തനിക്ക് പരിക്ക് പറ്റിയതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും മന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്.

നടുവിന് പരിക്ക് പറ്റുകയും മൂന്ന് ആഴ്ച ആയി നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് മൂന്നു ആഴ്ച മുന്‍പ് എനിക്ക് ഒരു പരിക്ക് പറ്റി. അത് എന്റെ ഇടതു കാലിനു കൂടുതല്‍ പ്രശ്നം വരുത്തി.

കടുത്ത വേദനയും ഇടതു കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ ആയി. എമര്‍ജന്‍സി റൂമിലേക്ക് പോകേണ്ടി വന്നു നട്ടെല്ലില്‍ ഇഞ്ചക്ഷന്‍ എടുത്തു.

കോവിഡ് മൂലം മറ്റാരെയും അനുവദിച്ചില്ല ഞാന്‍ ഒറ്റയ്ക്കു ആയിരുന്നു ഞാന്‍ പ്രാര്‍ത്ഥനയോടെ വേദനയെ നേരിടുകയാണ് മന്യ കുറിക്കുന്നു.കണ്ണീരോടെ നടി പ്രാര്‍ത്ഥനയോടെ മന്യ സുഖം പ്രാപിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

Related posts

Leave a Comment