22കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ടിവി അവതാരകന്‍ ബലാല്‍സംഗം ചെയ്തതായി പരാതി ! പ്രതി പ്രമുഖ വ്യവസായിയുടെ മകന്‍…

22 വയസുള്ള യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് ടിവി അവതാരകന്‍ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് സംഭവം. 28 കാരനായ പ്രതി യുവതിയെ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ഹോട്ടലിലെത്തിയ ശേഷം ഇയാള്‍ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരിചിതരാണെന്നും ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു

Related posts

Leave a Comment