മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം ! പിന്നീട് കൈനിറയെ ചിത്രങ്ങള്‍ ഒപ്പം വിവാദങ്ങളും; കാമുകനുമൊത്ത് ഫ്‌ളാറ്റില്‍ വച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ ലീക്കായതോടെ ജീവിതം വഴിതിരിഞ്ഞു;മൈഥിലിയുടെ ജീവിതത്തില്‍ സംഭവിച്ചത്…

മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു മൈഥിലി എന്ന ബ്രൈറ്റി ബാലചന്ദ്രന്‍. മമ്മൂട്ടിയ്‌ക്കൊപ്പം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം,പിന്നെ കൈനിറയെ ചിത്രങ്ങള്‍. നായികയായും സഹതാരമായും നിറഞ്ഞു നിന്ന ആ നാളുകള്‍ പതിയെ പോയ്മറയുകയായിരുന്നു.

ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ മൈഥിലിയെ തേടിയെത്തി. ഒടുവില്‍ അത് താരത്തിന്റെ കരിയര്‍ തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു.

പത്തനംതിട്ട സ്വദേശിയായ മൈഥിലി വളര്‍ന്നത് ദുബായിലും മറ്റുമാണ്. പിന്നീട് കുറെ നാള്‍ താരം ബംഗളുരുവിലും ജീവിച്ചു.

കൂട്ടുകാരികള്‍ എല്ലാം വിവാഹിതരാവുന്നത് കണ്ട മൈഥിലിയുടെ വീട്ടുകാര്‍ മൈഥിലിയ്ക്കും ഒരു വിവാഹാലോചന കൊണ്ടുവന്നു. ആ സമയത്താണ് പാലേരിമാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.

പിന്നെ സിനിമയില്‍ തിരക്കായി. ഇതിനിടയ്ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളും മുറപോലെ വന്നുകൊണ്ടിരുന്നു. അതോടെ സിനിമയില്‍ നിന്ന് താരം പതിയെ അകന്നു തുടങ്ങി.

ഇതിനിടെ താരത്തിന്റെ പഴയ കാമുകനും അസിസ്റ്റന്റ് ഡയറക്ടറുമായ യുവാവിന് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും താരത്തിന് തലവേദനായി.

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം താരത്തിന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല സിനിമ ജീവിതത്തെയും ആകെ തകിടം മറിച്ചു. ഇതോടെ സിനിമക്കാരും നടിയെ കൈവിടുകയായിരുന്നു.

Related posts

Leave a Comment