അവള്‍ എന്റെ നല്ല ഒരു സുഹൃത്തായിരുന്നു ! ഇന്നും അവള്‍ ഇറങ്ങി വരുന്നുണ്ടോയെന്ന് നോക്കി ഞാന്‍ കോളജ് വരാന്തയില്‍ നില്‍ക്കാറുണ്ട്; മരിച്ച സഹോദരിയെക്കുറിച്ച് നടി പാര്‍വതി…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ജയറാമിന്റെ ഭാര്യ പാര്‍വതി. വിവാഹശേഷം സിനിമയോടു വിടപറഞ്ഞ താരം ഇപ്പോള്‍ ജയറാമിനും മകന്‍ കാളിദാസനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനസ്സ് തുറക്കുകയായാണ് നടി. തന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള കുസൃതികള്‍ നിറഞ്ഞ ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാര്‍വതിക്ക് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്, ഇളയ സഹോദരി ദീപ്തിയുടെ മരണം തന്റെ കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പറയുകയാണ് പാര്‍വതി.

എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും’, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ട്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.

Related posts