പല തവണ ചൂഷണം ചെയ്യപ്പെട്ടു ! ചിലര്‍ ബലാല്‍സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരം…

തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് സിനിമ മേഖലയില്‍ സ്്ത്രീകള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളെ പറ്റി തുറന്നു പറയുകയാണ് പ്രശസ്ത ബംഗ്ലാദേശി സിനിമാതാരം പോരി മോനി.

പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയോട് സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി എന്നു പറഞ്ഞ താരം ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇവര്‍ ബംഗ്ലാദേശി സിനിമയിലെ മുന്‍നിര നടിമാരിലൊരാളാണ്. ബംഗ്ലാദേശിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നീതി ഉറപ്പാക്കണം എന്ന മുഖവുരയോടെയാണ് താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്.

നിരവധി തവണ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളെ സമീപിച്ചെങ്കിലും പരാതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പോനി മോറി കുറ്റപ്പെടുത്തുന്നു.

തുടര്‍ന്നാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

‘ഞാന്‍ ശാരീരിക ചൂഷണത്തിന് ഇരയായി. ചിലര്‍ ബലാത്സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു. എനിക്ക് നീതി ലഭിക്കണം’ താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അമ്മ എന്ന് അഭിസംബോധന ചെയ്താണ് പോരി മോനിയുടെ കുറിപ്പ്. ‘രണ്ടര വയസ്സുള്ളപ്പോള്‍ എനിക്ക് അമ്മയെ നഷ്ടമായി. ഇന്ന് എനിക്ക് ഒരു അമ്മയെ ആവശ്യമുണ്ട്. ദയവായി എന്നെ സംരക്ഷിക്കൂ. ഞാന്‍ നിരവധി പേരോട് സഹായം ആവശ്യപ്പെട്ടു. എല്ലാം കേട്ടശേഷം അവര്‍ കയ്യൊഴിഞ്ഞു. ആരും സഹായിച്ചില്ല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി നീതി തേടി ഞാന്‍ അലയുകയാണ്’ പോരി മോനി ആവശ്യപ്പെട്ടു.

Related posts

Leave a Comment