വാ​ഷ് സൂ​ക്ഷി​ക്കാ​ന്‍ ‘ടാ​ങ്ക്’; പൊ​ളി​ച്ച​ടു​ക്കി എ​ക്‌​സൈ​സ്; സംഭവം കൊ​യി​ലാ​ണ്ടിയില്‍

കൊ​യി​ലാ​ണ്ടി: സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന​ത് തീ​രു​മാ​ന​മാ​കാത്ത​തി​നെ തു​ട​ര്‍​ന്ന് വ്യാ​ജ​വാ​റ്റ് സം​ഘം വി​ല​സു​ന്നു.

എ​ക്‌​സൈ​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെയും ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് വാ​റ്റ്‌​സം​ഘം സ​ജീ​വ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​യി​ലാ​ണ്ടി എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ചാ​രാ​യം വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷാ​ണ് ന​ശി​പ്പി​ച്ച​ത്.

കൊ​യി​ലാ​ണ്ടി​എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്‌​സൈ​സ സം​ഘം കീ​ഴ​രി​യൂ​രി​ലെ മീ​റോ​ട് മ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

വാ​ഷ് സൂ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​കം ടാ​ങ്ക് നി​ര്‍​മി​ച്ചി​രു​ന്നു.​കു​ഴി​യു​ണ്ടാ​ക്കി ടാ​ര്‍​പോ​ളി​ന്‍ വി​രി​ച്ച പാ​യ​യി​ലാ​യി​രു​ന്നു വാ​ഷ് സൂ​ക്ഷി​ച്ചി​ത്. ഇ​തി​ന് പു​റ​മേ ബാ​ര​ലി​ലും വാ​ഷു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം വാ​ഷ് ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഈ ​മാ​സം ഇ​തു​വ​രെ 2,770ലി​റ്റ​ര്‍ വാ​ഷും 13ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് കൊ​യി​ലാ​ണ്ടി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment