പാമ്പുമായിട്ടാ കളി ! ലോക്ക്ഡൗണ്‍ കാലത്ത് മൂര്‍ഖന്‍ കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിച്ച് നടി പ്രവീണ ! വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്ഥമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് സിനിമ നടിമാര്‍.

എന്നാല്‍ ഏവരെയും കടത്തിവെട്ടുന്ന വീഡിയോയാണ് നടി പ്രവീണ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ വീട്ടിലെത്തിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് താരം. നിസ്സാരക്കാരനായിരുന്നില്ല കക്ഷി.

ഒരു സുന്ദരന്‍ മൂര്‍ഖന്‍ പാമ്പിനെയാണ് പ്രവീണ കൈകളിലെടുത്ത് താലോലിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ യൂട്യൂബ് ചാനലില്‍ താരം അപ് ലോഡ് ചെയ്യുകയും ചെയ്തു.

തന്റെ കോഴിക്കൂടിന്റെ അരികിലാണ് നടി പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു.

സതി വന്ന് പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. സതി അരികില്‍ ഉള്ളതുകൊണ്ടുതന്നെ പ്രവീണയുടെ പേടിയും പമ്പ കടന്നു.

പിന്നീട് സംസാരം പാമ്പിനെ കൈകളില്‍ എടുത്തായി. സാധാരണ പാമ്പിനെ കണ്ടാല്‍ ആളുകള്‍ ഭയത്തോട് കൂടി ഉപദ്രവിക്കാറാണ് പതിവെന്ന് ആ സമീപനം മാറ്റണമെന്ന് നടി വീഡിയോയില്‍ പറയുന്നു.

പാമ്പിനെ കയ്യിലെടുത്തുള്ള ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജിലും നടി പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.

Related posts

Leave a Comment