ക്ലൈമാക്‌സില്‍ ട്വിസ്റ്റ്! രംഭയുടെ കരച്ചില്‍ ഭര്‍ത്താവ് കേട്ടു, വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഇന്ദിരാകുമാറിന് മനംമാറ്റം, നിര്‍ണായകമായത് മലയാളി താരത്തിന്റെ ദൗത്യം!

rambha familyതമിഴകത്ത് ഏറെ ചര്‍ച്ചയായ വിവാഹമോചന വാര്‍ത്തകളിലൊന്നായിരുന്നു നടി രംഭയുടേത്. പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും അദേഹമില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും നടി ഒരിക്കല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ ഭര്‍ത്താവ് ഇന്ദിരാകുമാറിന്റെ മനംമാറിയിരിക്കുകയാണ്. ഭര്‍ത്താവ് ഇന്ദിരാകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിളിച്ചിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് ട്വിസ്റ്റിന് വഴിയൊരുങ്ങിയത്. ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വച്ചിരിക്കുകയാണിപ്പോള്‍.

രംഭയെയും ഭര്‍ത്താവിനെയും വീണ്ടും ഒന്നിപ്പിക്കുന്നതില്‍ ഒരു മലയാളി താരമാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. മലയാളത്തില്‍ നിന്നും തമിഴിലെത്തിയ ഈ നടിയാണ് ഇന്ദിരകുമാറിനെ കാണുകയും കുടുംബജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്തതെന്ന് തമിഴ് സിനിമ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരാണ് നടിയെന്നോ എങ്ങനെയാണ് ഇരുവരെയും ഒന്നിപ്പിച്ചതെന്നും വ്യക്തമല്ല.rambha

സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് രംഭ ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്. പതിവ് പോലെ വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന താരം വീട്ടുകാര്യവും മക്കളെ നോക്കുന്നതിനുമൊക്കെയായി തിരക്കിലായിരുന്നു. ഇതിനിടെയാണ് സൗന്ദര്യപിണക്കം തുടങ്ങുന്നത്. ഇരുവരും രണ്ട് ധ്രുവത്തിലായതോടെ പ്രശ്‌നം കോടതിക്കു മുന്നിലെത്തി. എന്നാല്‍ പതിവിനു വിരുദ്ധമായി രംഭയാണ് കോടതിയെ ആദ്യം സമീപിച്ചത്. തന്നെ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിയ്ക്കരുതെന്നാവശ്യപ്പെട്ടാണ് അഭിനേത്രി കോടതിയെ സമീപിച്ചത്. എന്നാല്‍ രംഭയുമായി ഒരുമിച്ച് താമസിക്കാന്‍ കഴിയില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വിവാഹമോചന വാര്‍ത്തകള്‍ മാത്രം കേട്ടിരുന്ന സിനിമ ലോകത്തിനു ആശ്വാസമായിരിക്കുകയാണ് രംഭയുടെ വാര്‍ത്ത.

Related posts