ഫോട്ടോയ്ക്ക് പോസ് ചെയ്ത് തിരിഞ്ഞപ്പോള്‍ പിന്നില്‍ അയാളുടെ ചിത്രം ! ഞെട്ടലോടെ തിരിഞ്ഞോടി നടി രേഖ; വീഡിയോ വൈറലാകുന്നു…

വയസ് അറുപത്തിയഞ്ച് ആയെങ്കിലും ബോളിവുഡിലെ നിത്യഹരിത നായിക രേഖയുടെ സൗന്ദര്യത്തിന് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല.ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ കലണ്ടര്‍ ലോഞ്ചിന് പ്രധാന ആകര്‍ഷണവും ഇത്തവണ രേഖ തന്നെ ആയിരുന്നു. സ്ഥിരം പട്ടു പുടവ ചുറ്റി ആഘോഷങ്ങള്‍ക്ക് എത്താറുള്ള രേഖ ഇത്തവണ ഒരു കറുത്ത വേഷമാണ് അണിഞ്ഞിരുന്നത്.

എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കവേ രേഖയ്ക്ക് ഒരു അബദ്ധം പിണഞ്ഞു. ക്യാമറയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടെന്ന് പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന ചിത്രത്തിലേയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. സ്‌ക്രീനില്‍ അമിതാഭിന്റെ ചിത്രം. ബച്ചന്റെ പടം കണ്ടതോടെ അനിഷ്ടത്തോടെ വേദിയില്‍ നിന്ന് രേഖ ഇറങ്ങി പോകുകയും ചെയ്തു.

വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ രംഗങ്ങള്‍ വൈറലാവുകയും ചെയ്തു. ബച്ചനും രേഖയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഒരു കാലത്ത് ശക്തമായിരുന്നു.എന്നാല്‍ ജയ ബാധുരിയെ ബച്ചന്‍ ജീവിതസഖിയാക്കിയതോടെ സകല അഭ്യൂഹങ്ങള്‍ക്കും വിരാമമായി. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജോഡിയായി അഭിനയിച്ച ഇരുവരും ഏറെനാളായി അകല്‍ച്ചയിലാണെന്നാണ് വിവരം.

ദാബു രത്‌നാനി എടുത്ത ചിത്രങ്ങള്‍ ഒട്ടിച്ച ചുമരിന് മുന്നിലായിരുന്നു അതിഥികള്‍ പോസ് ചെയ്യേണ്ടിയിരുന്നത്. അപ്പോഴാണ് ഉള്ളടക്കം ശ്രദ്ധിക്കാതെ രേഖ ബച്ചന്റെ ചിത്രത്തിന് മുന്‍പില്‍ വന്നു പെട്ടത്. സംഗതി ശ്രദ്ധയില്‍പ്പെട്ടതോടെ പെട്ടെന്ന് വേദി വിടുകയായിരുന്നു രേഖ. ദാബുവിന്റെ ഇരുപതാമത് കലണ്ടറില്‍ സണ്ണി ലിയോണി, ഐശ്വര്യ റായ്, വിദ്യ ബാലന്‍, കാര്‍ത്തിക് ആര്യന്‍, ശ്രദ്ധ കപൂര്‍, ടൈഗര്‍ ഷ്‌റോഫ് തുടങ്ങിയവരുമുണ്ട്.

Related posts