എവിടെ…നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ മാഡം ! കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി രഞ്ജിനി. ബജറ്റിനൊപ്പം തന്നെ കേന്ദ്രധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെയും താരം വിമര്‍ശിക്കുന്നു. ഞാന്‍ ആദ്യം നിങ്ങളുടെ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിരാശ തോന്നുവെന്നും പറഞ്ഞുകൊണ്ടാണ്. ഫേസ്ബുക്കിലൂടെ രഞ്ജിനി വിമര്‍ശനം ഉന്നയിച്ചത്. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…? എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം നല്‍കി കൊണ്ടിരിക്കുകയാണ് (ബധിരകര്‍ണങ്ങളിലാണ് അതു പതിച്ചത്).

എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നു. 12.00 പി.എം: വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കും. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റര്‍നെറ്റ് നിപുണത, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…?’

Related posts