ആരോഗ്യം ഒന്നാമത്,കോ​വി​ഡി​നെ നേ​രി​ടാ​ൻ 20,000 കോ​ടി​യു​ടെ പാ​ക്കേ​ജ്;കേ​ന്ദ്ര​ത്തി​ന് വി​മ​ർ​ശ​നം; ധനമന്ത്രിയുടെ മറ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തു​ക്കി​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പു​തു​ക്കി​യ ബ​ജ​റ്റ് അ​വ​ത​ര​ണം കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​യേ​കു​മെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​ങ്ങി​യ​ത്. കൊ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​യെ​ന്നും ആ​രോ​ഗ്യം ഒ​ന്നാ​മ​ത് എ​ന്ന ന​യം സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 20,000 കോ​ടി​യു​ടെ ര​ണ്ടാം കൊ​വി​ഡ് പാ​ക്കേ​ജ് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. 2800 കോ​ടി കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി​രി​ക്കും. 8000 കോ​ടി നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. മു​ൻ​സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും പ​റ​ഞ്ഞ ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ക​ഴി​ഞ്ഞ ത​വ​ണ തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ന്ദ്ര കൊ​വി​ഡ് വാ​ക്സി​ൻ ന​യം തി​രി​ച്ച​ടി​യാ​യെ​ന്നും വാ​ക്സി​ൻ ക​യ​റ്റു​മ​തി​യി​ൽ അ​ശാ​സ്ത്രീ​യ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​യെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.…

Read More

ക​വി​ത​യും ഉ​ദ്ധ​ര​ണി​ക​ളു​മി​ല്ല; ഒ​റ്റ മ​ണി​ക്കൂ​റി​ൽ ക​ന്നി ബ​ജ​റ്റ് തീ​ർ​ത്ത് ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ

  തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ര​ഥ​ന്മാ​രു​ടെ ഉ​ദ്ധ​ര​ണി​ക​ളോ ക​വി​താ​ശ​ക​ല​ങ്ങ​ളു​ടെ മേ​മ്പൊ​ടി​യോ ഇ​ല്ലാ​തെ ഒ​രു മ​ണി​ക്കൂ​റി​ൽ ക​ന്നി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. രാ​വി​ലെ ഒ​മ്പ​തി​ന് തു​ട​ങ്ങി കൃ​ത്യം പ​ത്ത് മ​ണി​ക്ക് ബ​ജ​റ്റ് അ​വ​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി പി​രി​ഞ്ഞു. ഏ​റ്റ​വും ദൈ​ര്‍​ഘ്യം കു​റ​ഞ്ഞ ബ​ജ​റ്റ് അ​വ​ത​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി ബാ​ല​ഗോ​പാ​ലി​ന്‍റെ ക​ന്നി ബ​ജ​റ്റ്.‌ നാ​ട​കീ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും മു​മ്പോ​ട്ടു​വ​യ്ക്കാ​ത്ത ബ​ജ​റ്റി​ൽ പു​തി​യ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് ബാ​ല​ഗോ​പാ​ല്‍ 16,910.12 കോ​ടി ധ​ന​ക​മ്മി​യു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഇ​രു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജാ​ണ് ശ്ര​ദ്ധേ​മാ​യ പ്ര​ഖ്യാ​പ​നം. മു​ന്‍​ഗാ​മി​യാ​യ തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബ​ജ​റ്റ് അ​വ​ത​ര​ണം അ​തി​ലെ ക​വി​താ​ശ​ക​ല​ങ്ങ​ളും ഉ​ദ്ധ​ര​ണി​ക​ളാ​ലും സ​മ്പ​ന്ന​മാ​യി​രു​ന്നു. എ​ന്നാ​ൽ തി​ക​ഞ്ഞ യാ​ഥാ​ര്‍​ഥ്യ​ബോ​ധ​ത്തോ​ടെ​യും കോ​വി​ഡി​ന്‍റെ വെ​ല്ലു​വി​ളി അ​തി​ജീ​വി​ക്കാ​ൻ ഉ​ത​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ്‌ ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ഊ​ന്ന​ല്‍ ന​ല്‍​കി​യ​ത്.

Read More

എവിടെ…നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ മാഡം ! കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി രഞ്ജിനി. ബജറ്റിനൊപ്പം തന്നെ കേന്ദ്രധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെയും താരം വിമര്‍ശിക്കുന്നു. ഞാന്‍ ആദ്യം നിങ്ങളുടെ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിരാശ തോന്നുവെന്നും പറഞ്ഞുകൊണ്ടാണ്. ഫേസ്ബുക്കിലൂടെ രഞ്ജിനി വിമര്‍ശനം ഉന്നയിച്ചത്. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…? എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; ‘ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം…

Read More

അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ? ഇന്ത്യ വേണ്ടെന്നു പറഞ്ഞിട്ടും ബഡ്ജറ്റില്‍ ഇന്ത്യയെ സഹായിക്കാന്‍ തുക നീക്കിവച്ച് ബ്രിട്ടന്‍; ഏതുവിധേനയും ഇന്ത്യയെ അപമാനിക്കാനുറച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും…

വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. തങ്ങള്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാന്‍ ബഡ്ജറ്റില്‍ 98 മില്യണ്‍ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമാകാന്‍ പോകുന്ന ഇന്ത്യയ്ക്ക് എന്തിനാണ് സഹായം നല്‍കുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യ സഹായം വേണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും ഏതുവിധേനയും ഇന്ത്യയെ അപമാനിക്കണമെന്നുറച്ചാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുന്നോട്ടു പോകുന്നത്. തെരേസ ഭരണകൂടം എടുത്ത പുതിയ തീരുമാനമനുസരിച്ച് 98 മില്യണ്‍ പൗണ്ട് ധനസഹായത്തില്‍ 201819ല്‍ ഇന്ത്യയ്ക്ക് 52 മില്യണ്‍ പൗണ്ടും 2019-20ല്‍ 46 മില്യണ്‍ പൗണ്ടുമാണ് ബ്രിട്ടന്‍ അനുവദിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2ന് വേണ്ടി ഇന്ത്യ 94. 5…

Read More

മദ്യത്തിന് ഒറ്റയടിക്ക് കൂടുക 20രൂപ; വിദേശ നിര്‍മിത വിദേശമദ്യം കുടിക്കണമെങ്കില്‍ കാത്തിരിക്കണം; പരസ്യക്കരാറുകള്‍ക്ക് ഇനി 500 രൂപയുടെ മുദ്രപത്രം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്‍പ്രകാരം ഭൂമിയുടെ ന്യായവില 10% വര്‍ധിക്കും. മദ്യത്തിനും ഇന്ന് മുതല്‍ വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമാകും. നിലവില്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്. ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപവരെ വില വര്‍ധിക്കുമെന്നാണ് സൂചന. വിദേശ നിര്‍മ്മിത വിദേശ മദ്യവില്‍പനയ്ക്കും ഏപ്രില്‍ ഒന്നു മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം ഉടന്‍ ബവ്റിജസ് ഔട്ട്ലറ്റുകളിലെത്തില്ല.വിദേശ നിര്‍മ്മിത മദ്യത്തിന് ഇപ്പോള്‍ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു…

Read More