വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നിയന്ത്രണംവിട്ട കാര്‍ 150 മീറ്ററോളം പറന്ന് വൈദ്യൂതി ലൈനുകളിലും ട്രാന്‍ഫോര്‍മറിലും തട്ടാതെ ആംബുലന്‍സിന്റെ മുകളില്‍

അ​ടി​മാ​ലി: ആ​ദ്യം 30 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ 30 മീ​റ്റ​ർ റോ​ഡി​ലൂ​ടെ. പി​ന്നീ​ട് 150 മീ​റ്റ​റോ​ളം താ​ഴേ​ക്ക് പ​റ​ക്ക​ൽ, ശേ​ഷം പ​തി​യെ താ​ഴേ​ക്ക്. വൈ​ദ്യൂ​തി ലൈ​നു​ക​ളി​ലും ട്രാ​ൻ​ഫോ​ർ​മ​റി​ലും ത​ട്ടാ​തെ കാ​ർ നേ​രെ പ​തി​ച്ച​ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ആം​ബു​ല​ൻ​സി​നു​മു​ക​ളി​ൽ. വ​ൻ​ദു​ര​ന്ത​മാ​യി മാ​റു​മാ​യി​രു​ന്ന വാ​ഹ​നാ​പ​ക​ടം ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​തി​ന്‍റെ ആശ്വാ​സ​ത്തി​ൽ നാ​ട്ടു​കാ​രും.

ഇ​ന്ന​ലെ രാ​വി​ലെ 9.30-ഓ​ടെ​യാ​യി​രു​ന്നു കാ​ഴ്ച​ക്കാ​രെ ഏ​റെ അ​ന്പ​ര​പ്പി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി മു​നി​ത്ത​ണ്ട് കു​ടി​ലാ​ൻ കെ.​ആ​ർ. ബി​നു (42), ഭാ​ര്യ സി​ന്ധു (38) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വീ​ട്ടി​ൽ​നി​ന്നും കാ​റി​ൽ ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ടുവ​ന്ന വേ​ഗ​ത്തി​ൽ താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം വേ​ഗ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ​നി​ന്നും പ​റ​ന്നാ​ണ് 150 മീ​റ്റ​റോ​ളം താ​ഴേ​ക്കു വ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബി​നു​വി​ന് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. സി​ന്ധു​വി​ന്‍റെ ക​ണ്ണി​നും ചെ​വി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ അ​ടി​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts