നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് വി​ദേ​ശി​ക​ൾ അ​ടി​മാ​ലി​യിൽ; എ​ത്തി​യ​ത് എ​റ​ണാ​കു​ള​ത്തു​നി​ന്നു കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ

അ​ടി​മാ​ലി: സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് അ​ധി​കൃ​ത​രു​ടെ ക​ണ്‍​മു​ന്നി​ലൂ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ൾ യ​ഥേ​ഷ്ടം യാ​ത്ര​ചെ​യ്യു​ന്നു.

ഇ​ന്ന​ലെ അ​ടി​മാ​ലി വ​ഴി​ക്ക് കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ചെ​യ്ത് ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​പോ​യ​ത് പ​ത്തി​ലേ​റെ വി​ദേ​ശീയ​രാ​ണ്.

എ​റ​ണാ​കു​ള​ത്തു​നി​ന്നും മൂ​ന്നാ​ർ, സേ​നാ​പ​തി റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്തെ​ത്തി​യ സ്ത്രീ​ക​ള​ട​ങ്ങു​ന്ന സം​ഘം ബ​സ് സ്റ്റാ​ൻ​ഡി​ലി​റ​ങ്ങി ക​ട​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​പേ​രു​മാ​ണെ​ത്തി​യ​ത്. ഇ​വ​ർ എ​വി​ടെ​നി​ന്നു​മാ​ണ് എ​ത്തി​യ​തെ​ന്നോ, എ​പ്പോ​ഴാ​ണെ​ത്തി​യ​തെ​ന്നോ അ​റി​യി​ല്ല.

മൂ​ന്നാ​റി​ൽ ടീ ​കൗ​ണ്ടി റി​സോ​ർ​ട്ടി​ൽ​നി​ന്നും കൊറോ​ണ ബാ​ധി​ത​രാ​യ​വ​ർ ര​ക്ഷ​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​ദേ​ശി​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ത​ല​ങ്ങും വി​ല​ങ്ങും യാ​ത്ര​ചെ​യ്യു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്നും കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മ​റ്റു യാ​ത്ര​ക്കാ​ർ​ക്കൊ​പ്പ​മി​രു​ന്ന് പ്ര​ധാ​ന ടൗ​ണു​ക​ളെ​ല്ലാം ക​ട​ന്ന് നൂ​റി​ലേ​റെ കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ണ് ഇ​വ​ർ ജി​ല്ല​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment