ഉത്സവത്തിനിടെ അടിപിടി! കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് മൊട്ടയടിപ്പിച്ചു; എസ്‌ഐയ്ക്ക് സ്ഥലംമാറ്റം; സംഭവത്തെക്കുറിച്ച് എസ്‌ഐ പറയുന്നത് ഇങ്ങനെ…

പാ​ല​ക്കാ​ട്: ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ അ​ടി​പി​ടി​യെ തു​ട​ർ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ യു​വാ​ക്ക​ളെ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യി ത​ല മൊ​ട്ട​യ​ടി​പ്പി​ച്ച സംഭവത്തിൽ എ​സ്ഐ യെ സ്ഥലം മാറ്റി. ​ മീനാക്ഷിപുരം എ​സ്ഐ ആ​ർ.​വി​നോ​ദി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ പാ​ല​ക്കാ​ട് എ​ആ​ർ ക്യാ​ന്പി​ലേ​ക്കാണ് സ്ഥ​ലം​മാ​റ്റിയത്.

മീ​നാ​ക്ഷി​പു​രം രാ​മ​പ​ർ​ണൈ ക്ഷേ​ത്ര​ത്തി​ലെ ക​ന്നി​മാ​സ ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം അ​ടി​പി​ടി​യി​ലെ​ത്തി. ഇ​തി​ൽ മീ​നാ​ക്ഷി​പു​രം മു​രു​കേ​ശ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (17), ര​വി​ച​ന്ദ്ര​ന്‍റെ മ​ക​ൻ ശ​ബ​രീ​ശ്വ​ര​ൻ (20), വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ മ​ണി (24) എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. സ്ഥ​ല​ത്തെ​ത്തി​യ മീ​നാ​ക്ഷി​പു​രം എ​സ്ഐ​യും സം​ഘ​വും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ധീ​ഷി​നെ​യും സ​ഞ്ജ​യി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്റ്റേ​ഷ​നി​ലെ​ത്തി​യ എ​സ്ഐ യു​വാ​ക്ക​ളോ​ടു നീ​ട്ടി​വ​ള​ർ​ത്തി​യ ത​ല​മു​ടി​വെ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​ക്ക​ൾ ഇ​തി​നു ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു പോ​ലീ​സ് ജീ​പ്പി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ലേ​ക്കു കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധ​പൂ​ർ​വം ത​ല മൊ​ട്ട​യ​ടി​പ്പി​ച്ചു. തു​ട​ർ​ന്നു ര​ക്ഷി​താ​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ര​ണ്ടു​പേ​രെ​യും വി​ട്ട​യ​ച്ച​ത്.
ര​ണ്ടു​ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ പോ​ലീ​സ് മേ​ധാ​വി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡി​വൈ​എ​സ്പി​ക്കു നി​ർ​ദേ​ശം ന​ല്കി.

സ്ത്രീ​ക​ളോ​ടു അ​സ​ഭ്യം പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വാ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്നു ക്ഷേ​ത്രം ഭാ​ര​വാ​ഹി കെ.​പി.​കാ​ളീ​ശ്വ​ര​ൻ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലാ​ണ് യു​വാ​ക്ക​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

എന്നാൽ സദുദ്ദേശ്യപരമായാണ് മുടിവെട്ടാൻ യുവാക്കളോട് ആവശ്യപ്പെട്ടതെന്ന് എ​സ്ഐ പറഞ്ഞു. യുവാക്കളുടെ പ്രായം പരിഗണിച്ച് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. എന്നാൽ മുടി നീട്ടിവളർത്തി മുഖം തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതിന് നിർബന്ധിച്ചിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related posts