കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ട് എ​ത്താ​തെ സ​ണ്ണി ലി​യോ​ൺ: വൈ​റ​ലാ​യി നടിയുടെ ചി​ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ്

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ സ​ണ്ണി ലി​യോ​ണി​ന്‍റെ പേ​രും ചി​ത്ര​വും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ണ്ണി ലി​യോ​ണി​ന്‍റെ പേ​രും ചി​ത്ര​വും അ​ട​ങ്ങു​ന്ന അ​ഡ്മി​റ്റ് കാ​ര്‍​ഡി​ന്‍റെ ചി​ത്രം ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ആ​ൻ​ഡ് പ്രൊ​മോ​ഷ​ൻ ബോ​ർ​ഡി​ന്‍റെ (യു​പി​പി​ആ​ർ​ബി) വെ​ബ്‌​സൈ​റ്റി​ൽ കോ​ൺ​സ്റ്റ​ബി​ൾ (സി​വി​ൽ പൊ​ലീ​സ്) ത​സ്തി​ക​യി​ലേ​ക്കാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക​നൗ​ജി​ലെ തി​ര​വ​യി​ലു​ള്ള ശ്രീ​മ​തി സോ​ന​ശ്രീ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് കോ​ളേ​ജാ​യി​രു​ന്നു അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ കേ​ന്ദ്രം. ഫെ​ബ്രു​വ​രി 17ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ര്‍​ഡാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ന​മ്പ​ർ യു​പി​യി​ലെ മ​ഹോ​ബ​യി​ൽ താ​മ​സി​ക്കു​ന്ന​യാ​ളു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ര​ജി​സ്ട്രേ​ഷ​ൻ ഫോ​മി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വി​ലാ​സം മും​ബൈ​യി​ലുമാണ്.

അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​ഡ്മി​റ്റ് കാ​ർ​ഡു​മാ​യി പ​രീ​ക്ഷാ ദി​വ​സം ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി​യും ഹാ​ജ​രാ​യി​ല്ലെ​ന്ന് കോ​ളേ​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. അ​ഡ്മി​റ്റ് കാ​ർ​ഡ് വ്യാ​ജ​മാ​ണെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​യി​ൽ ന​ടി​യു​ടെ ഫോ​ട്ടോ അ​പ്‌​ലോ​ഡ് ചെ​യ്ത​താ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

 

 

Related posts

Leave a Comment