അ​ടൂ​ർ പ്ര​കാ​ശ് ഇ​ട​ഞ്ഞു​ത​ന്നെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ല; ചർച്ചകൾക്കൊടുവിൽ എത്തിയ ധാരണ ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഇ​ട​ഞ്ഞു​ത​ന്നെ. ഡി​സി​സി അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്, മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​നാ​വ​ശ്യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് അ​ടൂ​ർ പ്ര​കാ​ശ് പ​റ​യു​ന്ന​ത്.

അ​ടൂ​ർ പ്ര​കാ​ശി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നേ​രി​ട്ടു രം​ഗ​ത്തെ​ത്തു​ണ്ട്. മു​ല്ല​പ്പ​ള്ളി അ​ടൂ​ർ പ്ര​കാ​ശു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ല്ല​പ്പ​ള്ളി​ക്കൊ​പ്പം ച​ർ​ച്ച​യി​ലു​ണ്ട്.

നേ​ര​ത്തെ മോ​ഹ​ൻ​രാ​ജി​നെ കോ​ന്നി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യും റോ​ബി​ൻ പീ​റ്റ​റും പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് റോ​ബി​ൻ പീ​റ്റ​റെ പ​ത്ത​നം​തി​ട്ട ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ ധാ​ര​ണ​യാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യും അ​ടൂ​ർ​പ്ര​കാ​ശ് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റോ​ബി​ൻ പീ​റ്റ​റി​ന് പ​ദ​വി ന​ൽ​കാ​മെ​ന്ന് ധാ​ര​ണ​യാ​യ​ത്.

Related posts