നാം ​​​​അ​​​​തി​​​​വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെ

“നാ​​​​ളെ മു​​​​ത​​​​ൽ ഞാ​​​​ൻ….” എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി ഇ​​​​ന്ന​​​​ലെ ഉ​​​​റ​​​​ങ്ങാ​​​​ൻ കി​​​​ട​​​​ന്ന മ​​​​നു​​​​ഷ്യ​​​​രി​​​​താ 2026ലേ​​​​ക്ക് ഉ​​​​ണ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ൾ മാ​​​​റ്റ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള, മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ട​​​​ക്കാ​​​​നാ​​​​കാ​​​​ത്ത അ​​​​ഭി​​​​വാ​​​​ഞ്ഛ​​​​യാ​​​​ണ്. 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ കാ​​​​ൽ ഭാ​​​​ഗം ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. വ്യ​​​​ക്തി​​​​പ​​​​രം എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം നാം ​​​​മ​​​​നു​​​​ഷ്യ​​​​വം​​​​ശം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ചി​​​​ല പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യി. ഓ​​​​രോ വ​​​​ർ​​​​ഷാ​​​​ന്ത്യ​​​​രാ​​​​ത്രി​​​​യി​​​​ലും പാ​​​​പ്പാ​​​​ഞ്ഞി​​​​യെ ക​​​​ത്തി​​​​ച്ച ന​​​​മ്മ​​​​ൾ പൈ​​​​തൃ​​​​ക​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​തും ആ​​​​ർ​​​​ജി​​​​ച്ച​​​​തു​​​​മാ​​​​യ വി​​​​ദ്വേ​​​​ഷ​​​​ത്തെ​​​​യും വം​​​​ശ​​​​വെ​​​​റി​​​​യെ​​​​യും അ​​​​ഹം​​​​ബോ​​​​ധ​​​​ത്തെ​​​​യും ക​​​​ത്തി​​​​ച്ചി​​​​ല്ല. ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ത് 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​റ്റൊ​​​​ര​​​​വ​​​​യ​​​​വ​​​​മാ​​​​യി പ​​​​രി​​​​ണ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ന​​​​മു​​​​ക്കു പാ​​​​ട്ടു​​​​പാ​​​​ടി, യാ​​​​ത്ര​​​​ക​​​​ൾ ചെ​​​​യ്ത്, വി​​​​ശ​​​​പ്പും വി​​​​രു​​​​ന്നും പ​​​​ങ്കു​​​​വ​​​​ച്ച്, ഒ​​​​ന്നി​​​​ച്ചാ​​​​ഘോ​​​​ഷി​​​​ച്ചു ജീ​​​​വി​​​​ക്കാ​​​​നാ​​​​വി​​​​ല്ലേ? തീ​​​​ർ​​​​ച്ച​​​​യാ​​​​യും. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പു​​​​തു​​​​വ​​​​ത്സ​​​​ര​​​​മാ​​​​ഘോ​​​​ഷി​​​​ച്ച പ​​​​ല​​​​രും ഇ​​​​പ്പോ​​​​ൾ കു​​​​രി​​​​ശും കു​​​​റി​​​​യും നി​​​​സ്കാ​​​​ര​​​​ത്ത​​​​ഴ​​​​ന്പു​​​​മി​​​​ല്ലാ​​​​ത്ത അ​​​​സ്ഥി​​​​കൂ​​​​ട​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നോ​​​​ർ​​​​ത്താ​​​​ൽ സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​നൊ​​​​രു ത​​​​ട​​​​സ​​​​വു​​​​മി​​​​ല്ല. പ​​​​റ്റി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് രോ​​​​ഗ​​​​മാ​​​​ണ്; എ​​​​ത്ര​​​​യും വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെ.

2025ൽ ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ദീ​​​​പി​​​​ക ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം എ​​​​ഴു​​​​തി​​​​യ​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യം, വ​​​​ർ​​​​ഗീ​​​​യ​​​​ത, തീ​​​​വ്ര​​​​വാ​​​​ദം, വ​​​​ന്യ​​​​ജീ​​​​വി-​​​​തെ​​​​രു​​​​വു​​​​നാ​​​​യ​​​​ശ​​​​ല്യം, ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ, അ​​​​ഴി​​​​മ​​​​തി, വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ജ​​​​ന​​​​ദ്രോ​​​​ഹ​​​​ങ്ങ​​​​ൾ, മാ​​​​ലി​​​​ന്യ​​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം, ദ​​​​ളി​​​​ത്-​​​​ആ​​​​ദി​​​​വാ​​​​സി പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്, കു​​​​ടും​​​​ബം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്. നോ​​​​ക്കൂ, ഇ​​​​തേ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ 2026ലും ​​​​എ​​​​ഴു​​​​തേ​​​​ണ്ടി​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. കാ​​​​ര​​​​ണം, രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും മാ​​​​റ്റ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്നി​​​​ല്ല.

കാ​​​​ടു​​​​ക​​​​ളും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളും പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന സ​​​​മാ​​​​ന​​​​ത​​​​ക​​​​ൾ അ​​​​വ​​​​ർ​​​​ക്ക​​​​റി​​​​യി​​​​ല്ല. വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ അ​​​​യ​​​​ച്ച് ക​​​​ർ​​​​ഷ​​​​ക​​​​രെ വേ​​​​ട്ട​​​​യാ​​​​ടു​​​​ക​​​​യും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു കു​​​​ടി​​​​യി​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ചു​​​​രു​​​​ങ്ങി. നാ​​​​ലാം സാ​​​​ന്പ​​​​ത്തി​​​​ക​​​​ശ​​​​ക്തി​​​​യെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​റ​​​​ന്പോ​​​​ക്കു​​​​ക​​​​ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ പു​​​​ഴു​​​​ക്ക​​​​ളെ​​​​പ്പോ​​​​ലെ ന​​​​ര​​​​കി​​​​ക്കു​​​​ന്നു. തെ​​​​രു​​​​വു​​​​നാ​​​​യ​​​​ശ​​​​ല്യം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ​​​​പോ​​​​ലും കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ മ​​​​ണ്ണും ജ​​​​ല​​​​വും വി​​​​ഷ​​​​മാ​​​​ക്കി.

ദ​​​​ളി​​​​ത​​​​രും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളും പി​​​​ന്നാ​​​​ക്ക​​​​ാവ​​​​സ്ഥ​​​​യി​​​​ലും വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും ശ്വാ​​​​സം മു​​​​ട്ടു​​​​ന്നു. മ​​​​ത​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ൽ തീ​​​​വ്ര​​​​ചി​​​​ന്ത അ​​​​പ​​​​ര​​​​വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​ന്‍റെ നാ​​​​സി​​​​ക്കൊ​​​​ടി നാ​​​​ട്ടു​​​​ന്നു. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലൊ​​​​തു​​​​ങ്ങി​​​​യി​​​​രു​​​​ന്ന യു​​​​ദ്ധ​​​​ങ്ങ​​​​ൾ ഗ്രാ​​​മ​​​​മു​​​​ക്കു​​​​ക​​​​ളി​​​​ലും നാ​​​ൽ​​​​ക്ക​​​​വ​​​​ല​​​​ക​​​​ളി​​​​ലു​​​​മൊ​​​​ക്കെ​​​​യെ​​​​ത്തി. ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ൾ നി​​​​യ​​​​മം കൈ​​​​യി​​​​ലെ​​​​ടു​​​​ത്തു. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ത്തി​​​​ക​​​​ളും തോ​​​​ക്കു​​​​ക​​​​ളും പ​​​​ണി​​​​തു. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നും കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലും കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യും നാ​​​​ടു ചു​​​​റ്റു​​​​ക​​​​യാ​​​​ണ്… ഇ​​​​തൊ​​​​ക്കെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കാ​​​​തെ, ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും കീ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല​​​​ല്ലോ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നേ​​​​റെ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​യാ​​​​ണ് നാം ​​​​ആ​​​​ദ്യം അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യേ​​​​ണ്ട​​​​ത്.

പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. 2025ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷി​​​​ക്ക​​​​രു​​​​തെ​​​​ന്ന വ​​​​ർ​​​​ഗീ​​​​യ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ​​​​ക്കി​​​​ടെ, അ​​​​ന്പ​​​​ല​​​​ത്തി​​​​ലെ ഭ​​​​ജ​​​​ന​​​​ക്കാ​​​​ർ ക​​​​രോ​​​​ൾ​​​​ഗാ​​​​നം പാ​​​​ടി ന​​​​മ്മെ വി​​​​ളി​​​​ച്ചു​​​​ണ​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. യ​​​​ഥാ​​​​ർ​​​​ഥ വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ. സാ​​​​ന്താ​​​​ക്ലോ​​​​സ് വേ​​​​ഷം ധ​​​​രി​​​​ച്ച ഹി​​​​ന്ദു-​​​​മു​​​​സ്‌​​​​ലിം മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഫോ​​​​ട്ടോ​​​​ക​​​​ളി​​​​ട്ട് ത​​​​ങ്ങ​​​​ളി​​​​വി​​​​ടെ​​​​യു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞു. പ​​​​ള്ളി​​​​യു​​​​ടെ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ ഹി​​​​ന്ദു​​​​വി​​​​ന്‍റെ സം​​​​സ്കാ​​​​രം അ​​​​വ​​​​രു​​​​ടെ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​യ നാ​​​​ടാ​​​​ണി​​​​ത്. കോ​​​​വി​​​​ഡി​​​​ന്‍റെ​​​​യും പ്ര​​​​ള​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ന്‍റെ​​​​യും കാ​​​​ല​​​​ത്ത് പ​​​​ര​​​​സ്പ​​​​രം താ​​​​ങ്ങാ​​​​യി നി​​​​ന്ന​​​​വ​​​​രെ ഭി​​​​ന്നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​ങ്ങ​​​​ൾ വി​​​​ജ​​​​യി​​​​ക്ക​​​​രു​​​​ത്.

വെ​​​​റു​​​​പ്പി​​​​ന്‍റെ ഫാ​​​​ക്ട​​​​റി​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ഷം പ്ര​​​​ധാ​​​​ന​​​​മാ​​​​യും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നു മ​​​​റ​​​​ക്ക​​​​രു​​​​ത്. കു​​​​റ​​​​ച്ചു​​​​പേ​​​​രേ ഉ​​​​ള്ളെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ രാ​​​​പ​​​​ക​​​​ൽ അ​​​​വി​​​​ടെ​​​​യു​​​​ണ്ട്. യ​​​​ഥാ​​​​ർ​​​​ഥ മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ആ​​​​ക്രോ​​​​ശ​​​​വും അ​​​​സ​​​​ഭ്യ​​​​വും ഭ​​​​യ​​​​ന്ന് പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​റി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും വി​​​​ദ്വേ​​​​ഷ​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം. വി​​​​ദ്വേ​​​​ഷപ്ര​​​​സം​​​​ഗ​​​​ത്തെ ക​​​​ല​​​​യാ​​​​യി കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഓ​​​​രോ​​​​ന്നി​​​​നും കേ​​​​സെ​​​​ടു​​​​ക്ക​​​​ണം.

കു​​​​ട്ടി​​​​ക​​​​ൾ എ​​​​ല്ലാ മ​​​​ത​​​​സ്ഥ​​​​ർ​​​​ക്കു​​​​മൊ​​​​പ്പം പ​​​​ഠി​​​​ക്കു​​​​ക​​​​യും ക​​​​ളി​​​​ക്കു​​​​ക​​​​യും വേ​​​​ണം. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മു​​​​ണ്ട് ചു​​​​മ​​​​ത​​​​ല. മ​​​​ത​​​​ങ്ങ​​​​ൾ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തെ അ​​​​ടി​​​​യന്ത​​​​ര​​​​മാ​​​​യി നേ​​​​രി​​​​ട​​​​ണം. മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ൾ സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തെ​​​​യും സ​​​​ഹി​​​​ഷ്ണു​​​​ത​​​​യെ​​​​യും കു​​​​റി​​​​ച്ച് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്ക​​​​ണം. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ വ്യ​​​​ക്തി-​​​​വ​​​​ർ​​​​ഗീ​​​​യ-​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ മാ​​​​ലി​​​​ന്യ​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ ഒ​​​​രാ​​​​ളും ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​രു​​​​ത്.

ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സൗ​​​​ന്ദ​​​​ര്യ​​​​വും നൈ​​​​മി​​​​ഷി​​​​ക​​​​ത​​​​യും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ ആ​​​​ന​​​​ന്ദ​​​​വു​​​​മോ​​​​ർ​​​​ത്ത് ഒ​​​​രു നി​​​​മി​​​​ഷം ക​​​​ണ്ണ​​​​ട​​​​യ്ക്കൂ. എ​​​​ന്നി​​​​ട്ടു ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കൂ. 2026 ഒ​​​​രു അ​​​​വ​​​​സ​​​​രം​​​​കൂ​​​​ടി ത​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ശം​​​സ​​​ക​​​ൾ!

Related posts

Leave a Comment