ത​ല​യ്ക്ക​ടി​യേ​റ്റ് അ​ഭി​ഭാ​ഷ​ക​ൻ മരിച്ച സംഭവം; ആശുപത്രിയിലേക്ക് കൊണ്ടുവന്നതിലെ അപാകതയിൽ രക്തം തലച്ചോറിലേക്ക് ഇറങ്ങി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറ‍യുന്നതിങ്ങനെ…


ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ​ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ അ​ങ്ങാ​ടി​ക്ക​ൽ പു​ത്ത​ൻ​കാ​വ് ശാ​ലേം​ന​ഗ​ർ കു​റ്റി​ക്കാ​ട്ട് തൈ​ക്കൂ​ട്ട​ത്തി​ൽ ഏ​ബ്ര​ഹാം വ​ർ​ഗീ​സി(65) നെ ​ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ അ​ങ്ങാ​ടി​ക്ക​ൽ പു​ത്ത​ൻ​കാ​വ് പൗ​വ​ത്തി​ൽ എ. ​അ​ര​വി​ന്ദി (36)നെ ​ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ച​ന​യു​ണ്ട്. ഹെ​ൽ​മ​റ്റ് കൊ​ണ്ട് ശ​ക്തി​യു​ള്ള അ​ടി​യേ​റ്റ​പ്പോ​ൾ ഉ​ണ്ടാ​യ ആ​ഴ​മേ​റി​യ മു​റി​വി​ലൂ​ടെ​യാ​ണ് ര​ക്തം ത​ല​ച്ചോ​റി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. അ​ടി​യേ​റ്റ് താ​ഴെ വീ​ണു കി​ട​ന്ന അ​ഭി​ഭാ​ഷ​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് സ്കൂ​ട്ട​റി​ൽ ക​മ​ഴ്ത്തി​ക്കി​ട​ത്തി​യാ​ണ്.

അ​ങ്ങ​നെ​യാ​ണ് ര​ക്തം ത​ല​ച്ചോ​റി​ലേ​ക്ക് ഇ​റ​ങ്ങാ​നി​ട​യാ​യ​ത്. സം​ഭ​വം ന​ട​ന്ന​തി​നു സ​മീ​പ​മു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സേ​വ​നം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​തി​നു ശേ​ഷ​മേ ഒ​ന്നി​ല​ധി​കം കു​റ്റ​വാ​ളി​ക​ൾ ഉ​ണ്ടോ എ​ന്ന് അ​റി​യാ​ൻ ക​ഴി​യൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45 ന് ​ത​ന്‍റെ സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലെ അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ ഒ​രു ക​വ​റി​ലാ​ക്കി വീ​ടി​ന് സ​മീ​പ​ത്തു​ള്ള ശാ​സ്താം​കു​ള​ങ്ങ​ര റോ​ഡി​ൽ നി​ക്ഷേ​പി​ച്ച ശേ​ഷം തി​രി​കെ മ​ട​ങ്ങി വ​രു​ന്പോ​ഴാ​ണ് സ​മീ​പ​വാ​സി​യാ​യ ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ പു​ത്ത​ൻ​കാ​വ് പൗ​വ​ത്തി​ൽ അ​ര​വി​ന്ദി(36) നെ ​കാ​ണാ​ൻ ഇ​ട​യാ​യ​ത്. ഈ ​സ​മ​യം അ​ര​വി​ന്ദി​ന്‍റെ ര​ണ്ട് സൃ​ഹൃ​ത്തു​ക്ക​ൾ ബൈ​ക്കി​ൽ അ​വി​ടെ എ​ത്തി.

അ​ര​വി​ന്ദ് അ​വ​രെ​യും കു​ട്ടി അ​ഭി​ഭാ​ഷ​ക​നെ പി​ൻ​തു​ട​ർ​ന്നു. എം​കെ റോ​ഡു​വ​ഴി ക​ട​ന്ന് ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ടി​നു സ​മീ​പം 200 മീ​റ്റ​ർ അ​ക​ലെ വ​ച്ച് സ്കൂ​ട്ട​റി​ന് കു​റു​കെ ഇ​വ​രു​ടെ ബൈ​ക്ക് വ​ച്ച് ത​ട​ഞ്ഞു നി​റു​ത്തി. തു​ട​ർ​ന്ന് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നെ​ച്ചൊ​ല്ലി ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. അ​ഭി​ഭാ​ഷ​ക​ന്‍റെ ഹെ​ൽ​മ​റ്റ് അ​ര​വി​ന്ദ് ഉൗ​രി​മാ​റ്റി​യ ശേ​ഷം അ​യാ​ളു​ടെ ക​വി​ള​ത്ത് അ​ടി​ച്ചു.

അ​യാ​ളു​ടെ ത​ന്നെ ഹെ​ൽ​മ​റ്റ് ഉൗ​രി ര​ണ്ട് ത​വ​ണ ത​ല​യു​ടെ പി​ന്നി​ൽ ശ​ക്ത​മാ​യി പ്ര​ഹ​ര​മേ​ൽ​പി​ച്ചു. അ​ടി​യേ​റ്റ് ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന അ​ഭി​ഭാ​ഷ​ക​നെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യാ​ൻ അ​വ​ർ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ ഇ​തി​നെ സു​ഹൃ​ത്തു​ക്ക​ൾ എ​തി​ർ​ത്തു. അ​വ​രു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് ഇ​യാ​ളെ അ​ഭി​ഭാ​ഷ​ക​ന്‍റെ സ്കൂ​ട്ട​റി​ൽ അ​ര​വി​ന്ദും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. ഡി​വൈ​എ​സ്പി അ​നീ​ഷ്.​വി.​കോ​ര, സി​ഐ എം. ​സു​ധി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Related posts

Leave a Comment