അ​മേ​രി​ക്ക​യി​ൽ താ​ര​മാ​യി പാ​പ്പി​നി​ശേ​രി​യി​ലെ ഒ​മ്പ​തു​കാ​ര​ൻ

പാ​പ്പി​നി​ശേ​രി: അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ല്‍ ഇ​ന്ത്യ​ൻ ഐ​ക്ക​ൺ സം​ഘ​ടി​പ്പി​ച്ച അ​മേ​രി​ക്ക​ന്‍ കാ​ലി​ഫോ​ർ​ണി​യ ഐ​ക്ക​ൺ ആ​യി ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി കോ​ല​ത്തു​വ​യ​ൽ സ്വ​ദേ​ശി അ​ദ്വൈ​ത് സു​ജ​യ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ഒ​രു മ​ല​യാ​ളി ബാ​ല​ന് ഇ​ത്ത​രം അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​ഡീ​ഷ​ൻ ടെ​സ്റ്റി​നു ശേ​ഷം ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ഈ ​ഒ​ൻ​പ​തു​കാ​ര​ന് വി​ശി​ഷ്ടാം​ഗീ​കാ​രം ല​ഭി​ച്ച​ത്.

നൃ​ത്ത​യി​ന​ത്തി​ൽ 16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.​ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന മ​ത്സ​ര​മാ​ണി​ത്. അ​വ​സാ​ന​ഘ​ട്ട മ​ത്സ​രം ഡി​സം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ചി​ക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റും. നൃ​ത്തം, പാ​ട്ട്, അ​ഭി​ന​യം, ഉ​പ​ക​ര​ണ സം​ഗീ​തം, തു​ട​ങ്ങി വേ​റി​ട്ട് നി​ൽ​ക്കു​ന്ന ക​ഴി​വു​ക​ളി​ലാ​ണ്മ​ൽ​സ​രം.​ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​രും ന​ട​ന്മാ​രും ചേ​ർ​ന്ന​താ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ .

അ​ദ്വൈ​ത് സു​ജ​യി​ന് ഫോ​ഗ് 2017, ഡാ​ൻ​സ് ഹ​ങ്കാ​മ 2018, മൈ​ത്രി ടാ​ല​ന്‍റ് 2019 അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ല​ത്തു​വ​യ​ൽ സ്വ​ദേ​ശി​യാ​യ ഭ​വ്യ മോ​ഹ​ന്‍റെ​യും ആ​പ്പി​ൾ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​ട​ക​ര സ്വ​ദേ​ശി​യാ​യ സു​ജ​യ്കു​മാ​ർ ചാ​ത്തു​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി ആ​ത്മി​ക.

Related posts