കൊടുങ്ങല്ലൂരിൽ ചൂഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ടി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഇ​ന്നു​പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വീ​ടു​ക​ൾ ത​ക​രു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​ഴീ​ക്കോ​ട് പു​ത്ത​ൻ​പ​ള്ളി, അ​ഴീ​ക്കോ​ട് ജെ​ട്ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്.

അ​ഴീ​ക്കോ​ട് വാ​ക​ച്ചാ​ൽ മാ​ട​ത്തി​ങ്ക​ൽ ന​കു​ല​ൻ, രാ​മ​ൻ​കു​ള​ത്ത് ഹം​സ, അ​ഴീ​ക്കോ​ട് ജെ​ട്ടി​ക്കു സ​മീ​പം പൊ​യ്യാ​റ സോ​മ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. മി​ക്ക​തും മ​ര​ങ്ങ​ൾ വീ​ണാ​ണ് വീ​ടു​ക​ൾ നാശം സംഭവിച്ചത്. അ​ഴീ​ക്കോ​ട് രാ​ജ ഹാ​ളും ത​ക​ർ​ന്നു. ഈ​രേ​ഴ​ത്ത് ഷി​ജു​വി​ന്‍റെ ഓ​ട്ടോ​ടാ​ക്സി​യും മ​രം​വീ​ണ് ത​ക​ർ​ന്നു.

Related posts