ജീവന്‍ നിലനിര്‍ത്താന്‍ ഇരട്ടകുഞ്ഞുങ്ങളിലൊന്നിനെ 8000 രൂപയ്ക്ക് വിറ്റ് അഫ്ഗാന്‍ സ്ത്രീ ! കരളലിയിക്കുന്ന സംഭവം ഇങ്ങനെ…

താലിബാന്‍ വീണ്ടും അധികാരത്തിലേറിയതോടെ അഫ്ഗാനിലെ സാധാരണക്കാരുടെ ജീവിതം നരകതുല്യമായി തീര്‍ന്നിരിക്കുകയാണ്.

അഫ്ഗാനില്‍ നിന്നും പുറത്തു വരുന്ന കഥകള്‍ മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുകയാണ്. പട്ടിണിമാറ്റാന്‍ പിഞ്ചുകുട്ടികളെയും 10-12 വയസുള്ള പെണ്‍കുട്ടികളെയും വില്‍ക്കുന്ന കഥകള്‍ അഫ്ഗാനില്‍ നിന്നു നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ പട്ടിണിമാറ്റാന്‍ തന്റെ ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു വിറ്റിരിക്കുകയാണ് അഫ്ഗാനിലെ ഒരു അമ്മ.

വടക്കന്‍ ജാവ്ജാന്‍ പ്രവിശ്യയില്‍ നിന്നുളള 40 കാരിയായ സ്ത്രീയാണ് 104 ഡോളറിനു പകരമായിട്ടാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു കുഞ്ഞിനെ നല്‍കിയത്.

സംഭവം ഇങ്ങനെ…കുഞ്ഞുങ്ങള്‍ക്കു വിശപ്പുകൊണ്ടു നിര്‍ത്താതെ കരയുന്നത് കേട്ടപ്പോള്‍ കുട്ടികളില്ലാത്ത ദമ്പതികളെ സമീപിക്കുകയും അവര്‍ കുഞ്ഞിനെ 7,882.43 രൂപയ്ക്ക് വാങ്ങാമെന്നു പറയുകയും ചെയ്തു.

ആദ്യം നിരസിച്ചെങ്കിലും പിന്നീട് ദിവസങ്ങളോളം കുഞ്ഞുങ്ങളുടെ കരച്ചിലും വിശപ്പും അടങ്ങാതെ വന്നപ്പോള്‍ ആ ദമ്പതികള്‍ക്കു നല്‍ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്റെ സമ്പത്ത് വ്യവസ്ഥ തകരുന്നതിനു മുന്‍പ് ഭര്‍ത്താവും രണ്ടാമത്തെ മകനും തൊഴിലെടുത്തിരുന്നു.

എന്നാല്‍ ശൈത്യകാലമായതോടെ അഫ്ഗാനിസ്ഥാനില്‍ ജനസംഖ്യയുടെ പകുതിയിലധികം പേരും കൊടും പട്ടിണിയിലൂടെയാണ് കടന്നു പോകുന്നത്. ഈ ദുരവസ്ഥ പുറത്തു കാട്ടിയത് സേവ് ദി ചില്‍ഡ്രന്‍ ആണ്.

അഫ്ഗാനിസ്ഥാനില്‍ ആവശ്യക്കാരില്‍ സേവ് ദി ചില്‍ഡ്രന്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. അവരോട് സംസാരിക്കുന്നതിനിടെയാണ് അവര്‍ തന്റെ ദയനീയമായ അവസ്ഥ വിവരിച്ചത്.

കുട്ടികള്‍ക്കു ആവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവിനു ജോലിയുമില്ല. ഈ ദാരിദ്രമാണ് ഞങ്ങള്‍ക്ക് ഇങ്ങനെ കുഞ്ഞിനെ വില്‍ക്കേണ്ട ഗതിയില്‍ എത്തിച്ചത്.

നിങ്ങള്‍ ചിന്തിക്കുന്നതിനെക്കാള്‍ കഠിനവും വേദനാജനകവുമാണ് ഈയൊരവസ്ഥ. സേവ് ദി ചില്‍ഡ്രന്‍ കുടുംബത്തിനു വേണ്ട അടിയന്തരസഹായങ്ങള്‍ നല്‍കി.

ശൈത്യകാലവും പോഷകാഹാരകുറവും ദാരിദ്രവും അഫ്ഗാന്‍ ജനങ്ങളെ വലയ്ക്കുന്നു. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.

എത്രയും വേഗം തന്നെ ഇവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ സര്‍ക്കാറിനോടു സേവ് ദി ചില്‍ഡ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment