15 വ​യ​സ്സ് മാ​ത്ര​മു​ള്ള ഹ​ൻ​സി​ക​യെ തൊ​ട്ടു​ക​ളി​ച്ചാ​ൽ..! അ​നു​ജ​ത്തി​യു​ടെ പേ​രി​ൽ ഹേ​റ്റ് പേ​ജ്; രൂ​ക്ഷ​മാ​യി പ്ര​തി​ക​ര​ണ​വു​മാ​യി അ​ഹാ​ന

അ​ഹാ​ന കൃ​ഷ്ണ​യു​ടെ​ഇ​ള​യ അ​നു​ജ​ത്തി ഹ​ൻ​സി​ക കൃ​ഷ്ണ​യു​ടെ പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഹേ​റ്റ് പേ​ജ്. പേ​ജി​നെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​ര​ണ​വു​മാ​യി അ​ഹാ​ന​യും രം​ഗ​ത്ത് എ​ത്തി.

സാ​ധാ​ര​ണ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ കാ​ര്യ​മാ​യി എ​ടു​ക്കാ​ത്ത​യാ​ളാ​ണ് താ​ൻ. പ​ക്ഷെ അ​നു​ജ​ത്തി​മാ​രെ, പ്ര​ത്യേ​കി​ച്ചും 15 വ​യ​സ്സ് മാ​ത്ര​മു​ള്ള ഹ​ൻ​സി​ക​യെ തൊ​ട്ടു​ക​ളി​ച്ചാ​ൽ, മു​ഖം ഇ​ടി​ച്ചു പ​ര​ത്തും എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ അ​ഹാ​ന കു​റി​ക്കു​ന്ന​ത്.

ടാ​ഗ് ചെ​യ്യാ​നോ മെ​ൻ​ഷ​ൻ ചെ​യ്യാ​നോ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ഹേ​റ്റ് പേ​ജി​ന്‍റെ സെ​റ്റിം​ഗ്സ്. അ​തു​കൊ​ണ്ട് സെ​ർ​ച്ച് ചെ​യ്ത് ക​ണ്ടു​പി​ടി​ക്കു​ക​യെ വ​ഴി​യു​ള്ളൂ.

hansikakrishna_haters എ​ന്ന പേ​രി​ലാ​ണ് പേ​ജ്. താ​നും സു​ഹൃ​ത്തു​ക്ക​ളും പ​രി​ച​യ​ക്കാ​രും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ‘റി​പ്പോ​ർ​ട്ട്’ ചെ​യ്ത​തെ​ങ്കി​ലും പി​ന്നെ​യും ആ ​പേ​ജ് തു​ട​ർ​ന്നു.

ശേ​ഷം പേ​ജ് ‘പ്രൈ​വ​റ്റ്’ ആ​യി മാ​റി. അ​താ​യ​ത് പോ​സ്റ്റു​ക​ൾ കാ​ണ​ണ​മെ​ങ്കി​ൽ അ​വ​ർ​ക്ക് ഫോ​ളോ റി​ക്വ​സ്റ്റ് അ​യ​ക്ക​ണം. ആ ​രീ​തി​യി​ലും ഫോ​ളോ​വേ​ഴ്‌​സി​നെ കൂ​ട്ടാ​നു​ള്ള കു​ടി​ല​ത​ന്ത്ര​മാ​ണി​ത്.

സം​ഭ​വം സ്റ്റോ​റി ആ​ക്കി പോ​സ്റ്റ് ചെ​യ്ത​തി​ൽ പി​ന്നെ 34 പോ​സ്റ്റു​ക​ൾ എ​ന്ന​ത് അ​ഞ്ചാ​യി ചു​രു​ങ്ങി. ഡി​ലീ​റ്റ് ചെ​യ്ത​ത​ല്ല, ആ​ർ​കൈ​വ് ചെ​യ്ത് പേ​ജ് വെ​ടി​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്.

അ​റ​പ്പു​ള​വാ​ക്കു​ന്ന ക​ണ്ട​ന്‍റ് ആ​ണ് പേ​ജി​നു​ള്ളി​ൽ. ത​ന്നെ ബു​ദ്ധി​മു​ട്ടി​ച്ച​തെ​ങ്ങ​നെ​യാ​ണോ, അ​തു​പോ​ലെ​യാ​വും ഇ​ത് ന​ട​ത്തു​ന്ന​യാ​ൾ ഒ​രു​പ​ക്ഷെ വീ​ട്ടി​ലും പെ​രു​മാ​റു​ക.

അ​യാ​ളു​ടെ വീ​ട്ടു​കാ​രെ ഓ​ർ​ത്ത് സ​ഹ​താ​പം തോ​ന്നു​ന്നു, ഇ​ത്ത​രം ചി​ന്താ​ഗ​തി​പു​ല​ർ​ത്തു​ന്ന​യാ​ൾ​ക്കൊ​പ്പം എ​ന്നും ജീ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ന്തൊ​രാ​വ​സ്ഥ​യാ​ണ്.

– അ​ഹാ​ന കു​റി​ക്കു​ന്നു. പേ​ജ് ‘റി​പ്പോ​ർ​ട്ട്’ ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കെ​ല്ലാം അ​ഹാ​ന ന​ന്ദി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment