ര​ണ്ട് ചാ​ണ​കം പീ​സ് എ​ടു​ക്ക​ട്ടെ..! സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച യു​വാ​വി​ന് ത​ക്ക മ​റു​പ​ടി ന​ല്‍​കി ന​ടി അ​ഹാ​ന കൃ​ഷ്ണ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച യു​വാ​വി​ന് ത​ക്ക മ​റു​പ​ടി ന​ല്‍​കി ന​ടി അ​ഹാ​ന കൃ​ഷ്ണ. താ​രം പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യ്ക്ക് താ​ഴെ ര​ണ്ടു ചാ​ണ​കം പീ​സ് എ​ടു​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ് വ​ന്ന​ത്.

ക​മ​ന്‍റി​ട്ട​യാ​ളു​ടെ പേ​രു​ള്‍​പ്പെ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ണ് അ​ഹാ​ന മ​റു​പ​ടി ന​ല്‍​കി​യ​ത്. സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഇ​ത്ത​രം പോ​സ്റ്റി​ടു​ന്ന​യാ​ളെ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ല്‍ മ​റ്റു​ള്ള​വ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ ക​മ​ന്‍റി​ടു​ന്ന നി​ങ്ങ​ളെ പ്ര​ശ​സ്ത​നാ​ക്കി​യി​ട്ടേ കാ​ര്യ​മു​ള്ളൂ എ​ന്നാ​ണ് അ​ഹാ​ന തി​രി​കെ മ​റു​പ​ടി കൊ​ടു​ത്ത​ത്.

ലാ​ൽ ന​ച്ചു എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് മോ​ശം ക​മ​ന്‍റ് വ​ന്ന​ത്. ‘‘ര​ണ്ട് ചാ​ണ​ക പീ​സ് ത​ര​ട്ടെ’’ എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്.

സാ​ധാ​ര​ണ​യാ​യി നി​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​രെ ഞാ​ൻ ബ്ലോ​ക്ക് ചെ​യ്യാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ ഒ​രു വ്യ​ത്യ​സ്ത​യ്ക്കു വേ​ണ്ടി ഇ​ന്ന് അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ല.

ഇ​ത് നി​ങ്ങ​ളോ​ട് ഞാ​ൻ പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. മ​നു​ഷ്യ​രാ​യാ​ൽ അ​ൽ​പ്പം ആ​ത്മാ​ഭി​മാ​നം ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്.

അ​വ​ന​വ​നോ​ടെ​ങ്കി​ലും ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹം ഉ​റ​പ്പാ​യും വേ​ണം. ഇ​ത്ത​രം ബു​ദ്ധി​ശൂ​ന്യ​മാ​യ, അ​റ​യ്ക്കു​ന്ന അ​ർ​ഥ​ശൂ​ന്യ​മാ​യ ഡ​യ​ലോ​ഗു​ക​ൾ പൊ​തു​മ​ധ്യ​ത്തി​ൽ പ​റ​ഞ്ഞു​കൊ​ണ്ട് സ്വ​യം അ​പ​മാ​നി​ക്കു​ക​യും സ്വ​യം വി​ഡ്ഢി​യാ​വു​ക​യും ചെ​യ്യ​രു​ത്, സ്വ​യം സൂ​ക്ഷി​ക്കു​ക. –​അ​ഹാ​ന പ​റ​ഞ്ഞു.

Related posts

Leave a Comment