ബോളിവുഡില്‍ നിന്ന് ഒട്ടനവധി പ്രണയ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. വൻ ഹിറ്റുകളായ സിനിമകളും അക്കൂട്ടത്തിലുണ്ട്. ആ കണ്ണിയുടെ ഇങ്ങേയറ്റത്തുള്ള ഒരു ചിത്രമാണ് സൈയാര. ജനഹൃദയങ്ങളെ കീഴടക്കാൻ സാധിച്ച ഒരു മനോഹരമായ ചിത്രമാണ് സൈയ്യാര. നവാഗതനായ അഹാന് പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രമാണിത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം 2025 ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്.
ഈ സിനിമയ്ക്കുശേഷം താൻ ഒരുപാട് മാനസികവിഷമത്തിലായിരുന്നുവെന്ന് അഹാൻ പാണ്ഡെ ഇതിനുമുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരം നല്കിയ അഭിമുഖത്തിൽ, ആ ചിത്രത്തിൽ അഭിനയിക്കുന്പോഴുള്ള മനോഹരമായ ഓർമകളാണ് പങ്കുവയ്ച്ചിരിക്കുന്നത്.
സിനിമയുടെ റിലീസിനുതൊട്ടുമുന്പുള്ള ദിവസങ്ങളിൽ താരം അനീത് പഡ്ഡയും ഒരുമിച്ച് പ്രാർഥിക്കാനായി പള്ളികളിലും അന്പലങ്ങളിലും പോയിരുവെന്നും സിനിമ ഒരു വിജയമാകണം എന്ന് പ്രാർഥിച്ചിരുവെന്നും വെളിപ്പെടുത്തി. സിനിമയുടെ നിർമ്മാണത്തിന് ചിലവായ തുകയെങ്കിലും തിരിച്ചു കിട്ടണമെന്നും അത് വഴി തങ്ങൾക്ക് സിനിമയിൽ തുടർന്ന് വർക്ക് ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കണമെന്നുമാണ് അവർ പ്രാർത്ഥിച്ചത് എന്ന് അഹാൻ പാണ്ഡെ പറഞ്ഞു.
അനീത് പഡ്ഡയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും സീനിയർ എന്നാണ് അനീതിനെ വിളിക്കുന്നതെന്നും ആഹാൻ പറഞ്ഞു. അഭിനയിക്കുന്ന സമയത്ത് അനീതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും സൈയ്യാര ഇത്രയും ഹിറ്റാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അഹാൻ പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് സൈയാര നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം 569.75 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്. പുതുമുഖ നായകന്റെ ചിത്രത്തിന് ഈ അടുത്ത് ബോളിവുഡിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പ് ആണ് അഹാൻ പാണ്ഡെയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചത്.2018ൽ ധടക്ക് എന്ന ചിത്രത്തിനു ശേഷം ഒരു പുതുമുഖ താരത്തിന്റെ സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന കലക്ഷനാണിത്.
