ആ​ദി​വാ​സി ഉ​ന്ന​തി​യാ​യ കു​റ​ത്തി​ക്കു​ടി​​ ബ​സ് സ​ര്‍​വീ​സ്: വ​നം​വ​കു​പ്പി​ന് മനംമാറ്റം

അ​ടി​മാ​ലി: ആ​ദി​വാ​സി ഉ​ന്ന​തി​യാ​യ കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​കൈ​യെ​ടു​ത്ത കോ​ത​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് എ​തി​രേ​യു​ള്ള ന​ട​പ​ടി​യി​ല്‍​നി​ന്നു വ​നം വ​കു​പ്പ് പി​ന്തി​രി​യു​ന്നു. കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് ഒ​രു മാ​സം മു​ന്‍​പ് ആ​രം​ഭി​ച്ച ബ​സ് സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി ഇ​ന്ന​ലെ കോ​ത​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി ഓ​ഫീ​സി​ല്‍ എ​ത്തു​മെ​ന്ന് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ക​ത്തി​ലൂ​ടെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ക​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​തോ​ടെ വി​ഷ​യ​ത്തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ നി​വാ​സി​ക​ള​ട​ക്കം ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വ​നം​വ​കു​പ്പ​ധി​കൃ​ത​ർ ഈ ​വി​ഷ​യ​ത്തി​ൽ പി​ന്നാ​ക്കം പോ​യെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ കോ​ത​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി ഓ​ഫീ​സി​ല്‍ എ​ത്തി​യ വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ നേ​ര​ത്തേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സ് പേ​രി​നു​മാ​ത്ര​മാ​ണെ​ന്ന് അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ 25ന് ​രജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സി​ലെ റി​പ്പോ​ര്‍​ട്ട് മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ​യ്ക്ക് കൈ​മാ​റു​മെ​ന്നും കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു ഡി​എ​ഫ്ഒ​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും വ​നം​വ​കു​പ്പ് ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം.

കേ​സെ​ടു​ത്ത വ​നം വ​കു​പ്പ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് അ​നു​വ​ദി​ച്ച സ​ര്‍​വീ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു.

കേ​സെ​ടു​ത്ത വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഉ​ന്ന​തി​യി​ലെ ജ​ന​ങ്ങ​ള്‍ അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ല്‍ റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന​തി​നും ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ വ​നം​വ​കു​പ്പ് മ​യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment