ബേ​​റ്റ്സ് വി​​ര​​മി​​ക്കു​​ന്നു

ഡ്യൂ​ൻ​ഡി​ൻ: 20 വ​ർ​ഷ​ത്തെ ക​രി​യ​റി​ന് വി​രാ​മ​മി​ട്ട് ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ സൂ​സി ബേ​റ്റ്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി20 ക്രി​ക്ക​റ്റ് വ​നി​താ ലോ​ക​ക​പ്പി​ന് ശേ​ഷം വി​ര​മി​ക്കു​മെ​ന്നാ​ണ് 38കാ​രി​യാ​യ താ​രം അ​റി​യി​ച്ച​ത്.

2003ൽ ​പ​തി​ന​ഞ്ചാം വ​യ​സി​ൽ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും 2006ൽ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലും ബേ​റ്റ്സ് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. വ​നി​താ ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ താ​രം (4717), വ​നി​താ ഏ​ക​ദി​ന​ത്തി​ൽ നാ​ലാം സ്ഥാ​ന​ക്കാ​രി​യു​മാ​ണ് (5964). 2011 ജൂ​ലൈ​യി​ൽ ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​നാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത ബേ​റ്റ്സ് ഏ​ഴ് വ​ർ​ഷ​ത്തോ​ളം ടീ​മി​നെ ന​യി​ച്ചു.

Related posts

Leave a Comment