എ​ഐ അ​ല്ല, ഇ​ത് കേ​ര​ള പോ​ലീ​സ്..! ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്കൊ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ “എ​ഐ” ഫോ​ട്ടോ പ​ങ്കു​വ​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ്; വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ഐ നി​ർ​മി​ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സു​ബ്ര​ഹ്മ​ണ്യ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചേ​വാ​യൂ​ർ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബി​എ​ന്‍​എ​സ് 122 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment