കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ലേ, എ​ങ്കി​ൽ വേ​ഗം അ​പേ​ക്ഷി​ച്ചോ​ളു; ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ കു​ടി​വെ​ള്ള​ത്തി​ന് ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ൽ​കു​ന്ന സൗ​ജ​ന്യ​കു​ടി​വെ​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി ഒ​ന്നു മു​ത​ൽ 31 വ​രെ സ​മ​ർ​പ്പി​ക്കാം.

പ്ര​തി​മാ​സം 15 കി​ലോ​ലി​റ്റ​ർ (15,000 ലി​റ്റ​ർ) വ​രെ മാ​ത്രം ജ​ല ഉ​പ​ഭോ​ഗ​മു​ള്ള, ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ന്ന​ത്. 2026ൽ ​ബി​പി​എ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി നി​ല​വി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രും പു​തു​താ​യി ആ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള​വ​രും 2026 ജ​നു​വ​രി 31ന് ​മു​ൻ​പ് http:// bplapp.kwa.kerala.gov.in എ​ന്ന ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷ ന​ൽ​ക​ണം.

വാ​ട്ട​ർ ചാ​ർ​ജ് കു​ടി​ശി​ക​യു​ള്ള​വ​രും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ മീ​റ്റ​ർ ഉ​ള്ള​വ​രും ജ​നു​വ​രി 31നു ​മു​ൻ​പ് കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്കു​ക​യും കേ​ടാ​യ മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഈ ​വ​ർ​ഷം മു​ത​ൽ വാ​ട​ക​വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ബി​പി​എ​ൽ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കും.

ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം വാ​ട​ക​ക്ക​രാ​റി​ന്‍റെ പ​ക​ർ​പ്പും വീ​ടു​ട​മ​സ്ഥ​ന്‍റെ സ​മ്മ​ത​പ​ത്ര​വും ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട വാ​ട്ട​ർ അ​ഥോ​റി​റ്റി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ക്കു​ക​യോ ടോ​ൾ​ഫ്രീ ന​ന്പ​രാ​യ 1916ൽ ​വി​ളി​ക്കു​ക​യോ ചെ​യ്യാം.

Related posts

Leave a Comment