ആ​ശ​ങ്ക​ക​ളു​ടെ പെ​രു​മ്പാ​വൂ​ർ; മ​ല​യാ​ളി​ക​ള​ട​ക്കം 27 എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍? ജാ​ഗ്ര​ത ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ല്‍ എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. ഫെ​ബ്രു​വ​രി 22നാ​ണ് ക്യാ​മ്പ്. ആ​രോ​ഗ്യ ഉ​ത്സ​വം എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ പ​ര​മാ​വ​ധി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നും സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പും ന​ട​ത്തും.

പെ​രു​മ്പാ​വൂ​രി​ല്‍ പ​ത്തു മ​ല​യാ​ളി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം 27 പേ​ര്‍​ക്ക് എ​യ്ഡ്‌​സ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്കി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് വി​ഭാ​ഗം ന​ല്‍​കു​ന്ന ക​ണ​ക്ക്. എ​ന്നാ​ല്‍ രോ​ഗി​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നി​ല്ല എ​ന്നാ​ണ് സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ എ​യ്ഡ്സ് രോ​ഗം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പി​യൂ​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.

ആ​രോ​ഗ്യം, വ​നി​ത-​ശി​ശു ക്ഷേ​മം, തൊ​ഴി​ല്‍, നി​യ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment