ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 3.40 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം; സം​ഗ​മ​ത്തെ​ക്കു​റി​ച്ച് മി​നി​ട്സി​ൽ റി​പ്പോ​ർ​ട്ടി​ല്ല; ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ അ​വ്യ​ക്ത​ത; ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ന് ദേ​വ​സ്വം ബോ​ര്‍​ഡി​ന് 3.40 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട്. ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ പ​ണം കി​ട്ടി​യി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സ​ര്‍​പ്ല​സ് ഫ​ണ്ടി​ല്‍​നി​ന്നു മൂ​ന്നു കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ല്‍. ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ച​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ മി​നിറ്റ്സി​ല്‍ ഇ​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേസ​മ​യം അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്നോ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ നന്നോ പ​ണം ചെ​ല​വാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നു പ​ണം ചെ​ല​വാ​ക്കി​ല്ലെ​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​തെ​ന്നുമാണ് ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ലം​ഘി​ച്ചു​വെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലൂ​ടെ പു​റ​ത്തുവ​രു​ന്ന വി​വ​രം.അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് എ​ട്ട് കോ​ടി​യി​ല്‍​പ്പ​രം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ദേ​വ​സ്വം മ​ന്ത്രി ത​ന്നെ മു​ന്‍​പ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​വും എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment