അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം! മ​ക​ൻ അ​റ​സ്റ്റി​ൽ; പോ​ലീ​സി​ന്‍റെ നി​ഗ​മ​നം ങ്ങനെ…

ഗാ​ൽ​വ​സ്റ്റ​ണ്‍ (ഹൂ​സ്റ്റ​ണ്‍): ഗാ​ൽ​വ​സ്റ്റ​ണ്‍ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് അ​ധ്യാ​പി​ക ദ​സ​രി ഹാ​ർ​ട്ട​നെ​റ്റ് (61) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ മ​ക​ൻ ഗ്രി​ഗ​റി പോ​ൾ ഹാ​ർ​ട്ട​നെ​റ്റി​നെ ഗാ​ൽ​വ​സ്റ്റ​ണ്‍ പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു.

ജൂ​ണ്‍ 28 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബ്ലോ​ക്ക് പൈ​ൻ സ്ട്രീ​റ്റി​ലെ വീ​ട്ടി​ൽ ബ​ഹ​ളം ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞ പൊ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു ദ​സ​രി.

പൊ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ എ​ത്തും മു​ൻ​പ് മ​ര​ണം സം​ഭ​വി​ച്ചു.

അ​മ്മ​യും മ​ക​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യും, അ​ത് അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഗ്രി​ഗ​റി​യെ സ​മീ​പ പ്ര​ദേ​ശ​ത്തു നി​ന്നു ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി. ഗ്രി​ഗ​റി​യെ പി​ന്നീ​ട് ഗാ​ൽ​വ​സ്റ്റ​ണ്‍ കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ദീ​ർ​ഘ​കാ​ലം ഗാ​ൽ​വ​സ്റ്റ​ൻ ഐ​എ​സ്ഡി​യി​ൽ ബൈ ​ലി​ഗ്വ​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ദ​സ​രി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് വി​ര​മി​ച്ച​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ ഓ​ണ്‍​ലൈ​ൻ അ​ധ്യാ​പി​ക​യാ​യി ഇ​വ​ർ വീ​ണ്ടും സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment