പെരുമാറ്റച്ചട്ടം ലംഘിച്ചു! പ്രധാനമന്ത്രിയുടെ ചിത്രം റെയില്‍വേ ടിക്കറ്റുകളിലും വിമാനത്താവളങ്ങളിലെ ബോര്‍ഡിംഗ് പാസുകളിലും; റെയില്‍വേ, വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ ബോ​​​ർ​​​ഡിം​​​ഗ് പാ​​​സു​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ ചി​​​ത്രം പ​​​തി​​​പ്പി​​​ച്ച​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​ൻ നോ​​​ട്ടീ​​​സ് അ‍യ​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ചു​​​വെ​​​ന്നു കാ​​​ണി​​​ച്ചാ​​​ണ് റെ​​​യി​​​ൽ, വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടി​​​ട​​​ത്തും ച​​​ട്ട​​​ലം​​​ഘ​​​നം ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്ക​​​മാ​​​ക്കി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം പ​​​തി​​​പ്പി​​​ച്ച ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​ര​​​ത്തേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം പ​​​തി​​​പ്പി​​​ച്ച ടി​​​ക്ക​​​റ്റു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഒ​​​രു​ ല​​​ക്ഷ​​​ത്തോ​​​ളം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ത​​യാ​​റാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ൽ ഏ​​​താ​​​നും എ​​​ണ്ണ​​​മാ​​​ണു ബാ​​​ക്കി​​​യു​​​ള്ള​​​ത്. ടി​​​ക്ക​​​റ്റു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് 17 സോ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ബോ​​​ർ​​​ഡിം​​​ഗ് പാ​​​സി​​​ലാ​​​ക​​​ട്ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് രൂ​​​പാ​​​നി​​​യു​​​ടെ​​​യും ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ങ്കി​​​ൽ ഇ​​​വ പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്ന് വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​വും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​റ​​ഞ്ഞി​​​രു​​​ന്നു.

Related posts