ചരിത്രം വഴിമാറും…ചിലര്‍ വരുമ്പോള്‍ ! എയര്‍ ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റ് ഹര്‍പ്രീത് സിംഗ് വീണ്ടും ചരിത്രം സൃഷ്ടിക്കുമ്പോള്‍…

എയര്‍ഇന്ത്യയുടെ ആദ്യ വനിത പൈലറ്റ് ആയി ചരിത്രം കുറിച്ച ഹര്‍പ്രീത് സിംഗ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. എയര്‍ലൈനിന്റെ ചരിത്രത്തിലെ ആദ്യ വനിത സിഇഒ എന്ന പദവിയാണ് ഹര്‍പ്രീതിനെ തേടിയെത്തിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായ അലയന്‍സ് എയറിന്റെ സിഇഒ ആയിട്ടാണ് ഹര്‍പ്രീത് സിങ്ങിനെ നിയമിച്ചത്.

നിലവില്‍ എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹര്‍പ്രീത്. ഇന്ത്യയിലെ ആദ്യ കൊമേഴ്സ്യല്‍ വനിതാ പൈലറ്റാണ് ഹര്‍പ്രീത് സിങ്ങ്. 1

988ലാണ് പൈലറ്റായി എയര്‍ ഇന്ത്യ ഹര്‍പ്രീതിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹര്‍പ്രീതിന്റെ വിമാനം പറത്താന്‍ കഴിഞ്ഞില്ല. അതേസമയം വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലകളില്‍ ഹര്‍പ്രീത് ശ്രദ്ധവെച്ച് തുടങ്ങിയിരുന്നു.

ഹര്‍പ്രീത് സിംഗിന്റെ പദവിയിലേക്ക് ക്യാപ്റ്റന്‍ നിവേദിത ഭാസിന്‍ എത്തും. അതേസമയം എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യമായാലും അലൈയന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment