വേ​ന​ല​വ​ധി ;  വി​മാ​ന കമ്പനിക​ൾ ഗൾഫിലേക്കുള്ള  ടി​ക്ക​റ്റ് നി​ര​ക്ക്  കു​ത്ത​നെ കൂ​ട്ടു​ന്നു

കൊ​ണ്ടോ​ട്ടി: വേ​ന​ല​വ​ധി മു​ൻ​നി​ർ​ത്തി വി​മാ​ന ക​ന്പ​നി​ക​ൾ ഗ​ൾ​ഫി​ലേ​ക്കു​ള​ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കൂ​ട്ടു​ന്നു. ഈ ​മാ​സം 25 മു​ത​ൽ ഗ​ൾ​ഫ് സെ​ക്ട​റി​ലേ​ക്കു​ള​ള നി​ര​ക്കു​ക​ളാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ൾ അ​ട​ക്കു​ന്ന​തി​നാ​ൽ ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ തി​ര​ക്കാ​യി​രി​ക്കും.

ഇ​തു മു​ൻ​നി​ർ​ത്തി​യാ​ണ് വി​മാ​ന ക​ന്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ദു​ബാ​യി​ലേ​ക്ക് 5000 രൂ​പ​വ​രെ​യു​ള്ള നി​ര​ക്ക് 18000 രൂ​പ​വ​രെ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഷാ​ർ​ജ, അ​ബൂ​ദാ​ബി മേ​ഖ​ല​യി​ലേ​ക്കും നി​ല​വി​ലെ നി​ര​ക്കി​ന്‍റെ മൂ​ന്നി​ര​ട്ടി ന​ൽ​ക​ണം. ജി​ദ്ദ​യി​ലേ​ക്ക് നി​ല​വി​ൽ 15500 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന നി​ര​ക്ക് 26,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി. റി​യാ​ദി​ലേ​ക്ക് 12400 രൂ​പ​യി​ൽ നി​ന്ന് 24000 രൂ​പ​യി​ലേ​ക്കും ദ​മാ​മി​ലേ​ക്ക് 22000 രൂ​പ​യാ​യും ഉ​യ​ർ​ന്നു.

ദോ​ഹ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും നി​ല​വി​ലെ നി​ര​ക്കി​ന​ക്കാ​ളും അ​യ്യാ​യി​രം മു​ത​ൽ പ​തി​നാ​യി​രം വ​രെ വ​ർ​ധ​ന​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ ഗ​ൾ​ഫി​ൽ നി​ന്നു​ള​ള നി​ര​ക്കും ഏ​പ്രി​ൽ മ​ധ്യ​ത്തോ​ടെ വ​ർ​ധി​ക്കും. റം​സാ​ൻ മെ​യ് ആ​ദ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഗ​ൾ​ഫി​ൽ നി​ന്നു​ള്ള തി​ര​ക്കും കൂ​ടും. ഏ​പ്രി​ൽ ആ​ദ്യ​ത്തി​ൽ ഗ​ൾ​ഫി​ലേ​ക്കു വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Related posts