‘വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ക്കും, വ്യാ​ജ വി​ൽ​പ്പ​നക്ക​രാ​റു​ണ്ടാ​ക്കി  മ​റി​ച്ചു വി​ൽ​ക്കും; കായംകുളം നാട്ടിലെ അബ്ദുൾ റഷീദ്   ഒരു കൊച്ചുകള്ളനല്ല…


കാ​യം​കു​ളം : വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്തി​ട്ട് ഉ​ട​മ​യ​റി​യാ​തെ വ്യാ​ജ വി​ൽ​പ്പ​നക്ക​രാ​റു​ണ്ടാ​ക്കി വി​ൽ​ക്കു​ക​യും പ​ണ​യം വയ്​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കാ​യം​കു​ളം ചേ​രാ​വ​ള​ളി ക​ളീ​യ്ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യം​കു​ളം കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള​ളി​ഭാ​ഗം വേ​ലി​യ​യ്യ​ത്ത് വീ​ട്ടി​ൽ ഇ​ല്ല്യാ​സ് കു​ഞ്ഞി​ന്‍റെ ടൊ​യോ​ട്ടാ ക്വാ​ളി​സ് വാ​ഹ​നം കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് വാ​ട​ക​യ്ക്ക് എ​ടു​ത്തശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വ് ചി​റ്റു​മൂ​ല​യി​ലു​ള​ള മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യം വെ​ച്ച് 1,35,000 രൂ​പ കൈ​പ്പ​റ്റി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കാ​യം​കു​ളം എം​എ​സ്എം സ്കൂ​ളി​ന് സ​മീ​പം പ​ട്ട​ന്‍റയ്യ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഫി​യാ​ൻ ഒ​ളി​വി​ലാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​യം​കു​ളം റ​യി​ൽ​വേ ജം​ഗ്‌​ഷ​നു വ​ട​ക്ക് വ​ശ​ത്ത് നി​ന്ന് ര​ണ്ട് എ​യ്സ് വാ​ഹ​ന​ങ്ങ​ൾ പ​ണ​യ​ത്തി​നെ​ടു​ത്ത് പ​ത്ത​നാ​പു​ര​ത്തും ക​രു​നാ​ഗ​പ്പ​ള​ളി​യി​ലു​മാ​യി പ​ണ​യം വെ​ച്ച​തു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ടെ​ന്നും വാ​ഹ​ന ഉ​ട​മ​യ​റി​യാ​തെ വ്യാ​ജ വി​ൽ​പ്പ​നക്ക​രാ​റു​ണ്ടാ​ക്കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​ഘം ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ലു​ള​ള സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യും സ​മാ​ന രീ​തി​യി​ൽ കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന ഒ​രു റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​യം​കു​ളം സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു .

കാ​യം​കു​ളം സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​ആ​ന​ന്ദ് കൃ​ഷ്ണ​ൻ, എ​സ് ഐ ​നി​യാ​സ്, എ​എ​സ്ഐ. ന​വീ​ൻ​കു​മാ​ർ, സി​പി​ഒ. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ്യു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment