ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ബാധയെത്തുടര്‍ന്ന് കടുത്ത ശ്വാസ തടസ്സം ! ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡ് ബാധയെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍ന്റൈനില്‍ കഴിയുകയായിരുന്ന ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചനും മകള്‍ ആരാധ്യയെയും കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ഇപ്പോള്‍. എന്നാല്‍ ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കോവിഡ് പരിശോധനയില്‍ പൊസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. അതിനിടെയാണ് ഇരുവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനെയും അദ്ദേഹത്തിന്റെ പിതാവ് അമിതാബ് ബച്ചനെയും നേരത്തെ തന്നെ കോവിഡ് ബാധയെത്തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ അമിതാഭ് ബച്ചന്റെ ഭാര്യയും മുതിര്‍ന്ന നടിയുമായ ജയാ ബച്ചന്‍,മകള്‍ ശ്വേതാ ബച്ചന്‍, മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവരുടെ റിസല്‍റ്റ് നെഗറ്റീവാണ്.

ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

അമിതാഭ് ബച്ചന്‍ നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകളും സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment