കാളിദാസന്റെ ഡയലോഗ് കേട്ട് നാണിച്ച് മുഖം പൊത്തി ഐശ്വര്യ ലക്ഷ്മി ! ഐശ്വര്യ കൂടെയുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട; അടിപൊളി വീഡിയോ വൈറലാകുന്നു

കാളിദാസ് ജയറാമിന്റെ ഡയലോഗ് കേട്ട് നടി ഐശ്വര്യ ലക്ഷ്മി നാണത്താല്‍ മുഖം മറയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസിന്റെ ഡയലോഗ്.ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്നും ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നുമായിരുന്നു കാളിദാസിന്റെ കമന്റ്.കാളിദാസനെയും ഐശ്വര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ്.

അര്‍ജന്റീനയ്ക്ക് ഒന്നുരണ്ട് പ്രത്യേകതകള്‍ ഉണ്ടെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ഇത്തവണ ഷാന്‍ റഹ്മാനു പകരം ഗോപിസുന്ദറായിരിക്കും സംഗീതമൊരുക്കുക എന്നതാണ് ആദ്യ പ്രത്യേകത. അജു വര്‍ഗീസും സണ്ണി വെയ്‌നും സൈജു കുറുപ്പമില്ലാതെ നിനക്കൊരു സിനിമയില്ലല്ലോ എന്ന് കളിയാക്കുന്നവര്‍ക്കൊരു മറുപടി കൂടിയാണ് ഈ ചിത്രമെന്നും മിഥുന്‍ പറഞ്ഞു. ‘കാളിദാസിനെയും ഐശ്വര്യയെയും സഫര്‍ എന്നൊരു നടനെയും മാറ്റിനിര്‍ത്തിയാല്‍ മുപ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മിഥുന്‍ പറഞ്ഞു.

Related posts