യാക്കോബായ – ഓർത്തഡോക്സ് സംഘർഷം; മാ​ന്ദാ​മം​ഗ​ലം പ​ള്ളി അ​ട​ച്ചു​പൂ​ട്ടി; ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ര​ക്കാ​ർ ത​ത്കാ​ല​ത്തേ​ക്ക് ഒ​ഴി​ഞ്ഞു

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: അ​വ​കാ​ശ​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ക​ല്ലേ​റും അ​ക്ര​മ​വും ഉ​ണ്ടാ​യ മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ സം​ഘ​ർ​ഷ​ത്തി​നു താ​ത്കാ​ലി​ക ശ​മ​നം. ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ പ​ള്ളി​യി​ൽ​നി​ന്നു പി​ന്മാ​റി​യ​തോ​ടെ പ​ള്ളി താ​ഴി​ട്ട് പൂ​ട്ടി.

ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ പ​ള്ളി​ക്ക​ക​ത്തു ത​ന്പ​ടി​ച്ചി​രു​ന്ന യാ​ക്കോ​ബാ​യ ​വി​ഭാ​ഗ​ത്തോ​ടും പ​ള്ളി​മു​റ്റ​ത്തു കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി​യി​രു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തോ​ടും ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ള്ളി​ക്ക​ക​ത്തു​ണ്ടാ​യ യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ലും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് പ​ള്ളി അ​ട​ച്ച​ത്.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 45 പേ​രെ ഒ​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 120 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സാ​ണ് ഒ​ന്നാം പ്ര​തി. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​രി​ൽ വൈ​ദി​ക​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Related posts